കൊച്ചി: ‘രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ എന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ നോക്കിവയ്ക്കും. പിന്നീട് മോഷണം നടത്തും. ഇവര്‍ കൊല്ലാന്‍ പോലും മടിയില്ലാത്തവരാണ്.’ തിങ്കളാഴ്ച കൊച്ചിയില്‍ അറസ്റ്റിലായ നാല് സ്ത്രീകളെപ്പറ്റിയുള്ള പോലീസ് റിപ്പോര്‍ട്ട് പറയുന്നു.
ഇവരോടൊപ്പമുള്ളപുരുഷന്മാരാണ് ചില വീടുകളില്‍ മോഷണത്തിന് കയറുന്നത്. സിസിടിവി ക്യാമറ ഉള്ള വീടുകളെ ഒഴിവാക്കും. പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസ്സിലാക്കാന്‍ എന്തെങ്കിലും അടയാളം വയ്ക്കും. എറണാകുളം നഗരത്തിലെ ഒരു വീട്ടില്‍ നിന്ന് 20 പവന് സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപവരുന്ന വസ്തുക്കളാണ് ഇവര്‍ മോഷ്ടിച്ചത്.
മോഷണം നടന്ന വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തെ ബാധിച്ചു. പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച് വിവരം ലഭിച്ചത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍, കോഴിക്കോട് തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി(20), വയനാട് സുല്‍ത്താന്‍ബത്തേരി കേണിച്ചിറ പൂതാടിയില്‍ മണിക്കുന്ന് വീട്ടില്‍ മുത്തുവിന്റെ ഭാര്യ ദേവി(22), മുത്തപ്പന്റെ ഭാര്യ കസ്തൂരി(22), കേശവന്റെ ഭാര്യ ദേവി(21) എന്നിവരാണു പോലീസ് പിടിയില്‍. ഒട്ടും അലിവില്ലാത്ത, കൊല്ലാന്‍ പോലും മടിയില്ലാത്ത കഠിനഹൃദയരാണ് ഇവരെന്ന് ചോദ്യം ചെയ്യലിനുശേഷം പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: