ശാസ്താംകോട്ട: പൊളളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു.കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍മുക്ക് ത
ണല്വീട്ടില്(വിളയില്‍ശേരില്‍) പരേതനായ അനിലിന്റെയും, റെയില്‍ വേ ജീവനക്കാരിയായ ലീനയുടെയും മകള്‍ മിയ(17)ആണ് മരിച്ചത്.മണ്ണടി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
  രാത്രിയില്‍ കറണ്ട് പോയ സാഹചര്യത്തില്‍ മെഴുകുതിരി കത്തിക്കുമ്പോള്‍ വസ്ത്രത്തില്‍ തീ പടര്‍ന്നതാണ് അപകടകാരണം.കഴിഞ്ഞ 14നാണ് സംഭവം നടന്നത്.കറണ്ട് പോയപ്പോള്‍ മെഴുകുതിരികത്തിച്ചു വെച്ചിരുന്നു.ഇത് ഉരുകി വസ്ത്രത്തില്‍ തീപടരുകയായിരുന്നു.സംഭവസമയത്ത് മിയ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുളളു. തീ പടര്‍ന്ന ഉടന്‍ ബാല്‍ക്കണിയിലേക്ക് മിയ ഓടി.ഇവിടെ ദേഹത്ത് തീപടര്‍ന്ന നിലയിലാണ് നാട്ടുകാര്‍ മിയയെ കണ്ടത്.
  മിയ ധരിച്ചിരുന്ന വസ്ത്രം പെയിന്റിങ്ങിനായി തിന്നര്‍ തുടച്ചതായിരുന്നു.ഇതിനാല്‍ പെട്ടെന്ന് വസ്ത്രത്തില്‍ തീപടര്‍ന്നു.അയല്‍വാസികള്‍ ഉടന്‍ കുട്ടിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച്ച മരിച്ചു.കാലുകള്‍ക്കാണ് കൂടുതല്‍ പൊളളലേറ്റത്.മിയുടെ അമ്മ സംഭവസമയത്ത് മൈനാഗപ്പളളി റെയില്‍വേ ഗേറ്റ് കീപ്പറായാണ്.മിയയുടെ അച്ഛന് അനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ മരിച്ചു.പിഎസ്.സി വഴി അമ്മ ലീനയ്ക്ക് ക്ലാര്‍ക്കായി തിരുവന്തപുരത്ത് നിയമനം ലഭിച്ചിരുന്നു.ഏകമകള്‍ കൂടി നഷ്ടപ്പെട്ടതോടെ ലീന  തനിച്ചായി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: