കാസര്‍കോഡ് : ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്നു ദേവനന്ദ മരിച്ചത് ഷിഗെല്ല സോണി ബാക്ടീരിയ ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചത് മൂലം. ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ദേവനനന്ദയുടെ സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി.രാംദാസ് പറഞ്ഞു. എല്ലാവര്ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തല്‍.
അതേസമയം ദേവനന്ദയുടെ മൃതദേഹം കരിവെള്ളൂര്‍ എവി സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കരിച്ചു. ദേവനന്ദ ഷവര്‍മ്മ കഴിച്ച ഐഡിയല്‍ കൂള്‍ബാര്‍ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ്ദിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സ്ഥാപനത്തിന്റെ ഉടമ കുഞ്ഞമ്മദിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചനയുണ്ട്. 52 പേരാണ് ഷവര്‍മ്മ കഴിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: