Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഭക്ഷ്യസുരക്ഷാ വിഭാഗം പരാജയം; ജീവനക്കാരെ നിയമിക്കുന്നില്ല; ചേരിപ്പോരില്‍ പരിശോധനകള്‍ മുടങ്ങി

ഭക്ഷണ പദാര്‍ഥങ്ങള്‍ വിഷമായി മാറുമ്പോള്‍ കാരണം അന്വേഷിച്ചു കണ്ടെത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരില്ല.

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 4, 2022, 08:18 am IST
in Health

തിരുവനന്തപുരം : വിഷ ബാധയേറ്റുള്ള മരണവും ഗുരുതരാവസ്ഥയും റിപ്പോര്‍ട്ടു ചെയ്യുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ല. കാസര്‍കോട്ട് ഷവര്‍മ കഴിച്ച വിദ്യാര്‍ഥി ഭക്ഷ്യവിഷബാധയേറ്റു മരിച്ചതിനു പിന്നാലെ കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലും ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസ്താവനയിറക്കുന്നുണ്ടെങ്കിലും വകുപ്പ് നിസ്സംഗതയിലാണ്. ഭക്ഷണ പദാര്‍ഥങ്ങള്‍ വിഷമായി മാറുമ്പോള്‍ കാരണം അന്വേഷിച്ചു കണ്ടെത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരില്ല. ജീവനക്കാരുടെ കുറവിനെ സംബന്ധിച്ച് സര്‍ക്കാരിന് വകുപ്പു മേധാവി നിരവധി തവണ കത്തു നല്കിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരു പറഞ്ഞ് നിയമന നടപടികള്‍ക്കുള്ള അനുമതി കൊടുക്കുന്നില്ല.

തദ്ദേശസ്ഥാപനങ്ങളുടെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന 10 ലക്ഷത്തിലധികം ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്. ലൈസന്‍സില്ലാതെയുള്ള സ്ഥാപനങ്ങള്‍ അഞ്ചു ലക്ഷത്തോളവും. ഇത്രയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിലുള്ളത് 172 ജീവനക്കാര്‍. ഇതില്‍ത്തന്നെ വലിയ വിഭാഗം ജീവനക്കാരെ ജില്ലാ ഓഫീസുകളില്‍ ക്ലറിക്കല്‍ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. വകുപ്പില്‍ സ്ഥാനക്കയറ്റം നല്കാത്തതിനാല്‍ വിരമിക്കുന്ന ഉയര്‍ന്ന തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നുമില്ല.

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ജോയിന്റ് കമ്മിഷണറുടെ സ്ഥാനം ഒഴിഞ്ഞു കിടന്നിട്ട് രണ്ടു വര്‍ഷമായി. വകുപ്പിനെ നിയന്ത്രിക്കേണ്ടതും പരിശോധനകള്‍ക്കു നിര്‍ദേശം നല്‌കേണ്ടതും ജോയിന്റ് കമ്മിഷണറാണ്. മൂന്നു ഡെപ്യൂട്ടി കമ്മിഷണര്‍മാരില്‍ ഒരാള്‍ ഈയിടെ വിരമിച്ചു. പകരം നിയമനമായില്ല. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. വിജിലന്‍സ് വിഭാഗവും എജിയും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം എറണാകുളത്തടക്കം ഭക്ഷ്യവിഷബാധയേറ്റത് തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ഷവര്‍മ നിരോധിച്ചതാണ്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ വകുപ്പുകള്‍ക്ക് അയഞ്ഞ സമീപനമായിരുന്നു.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ജീവനക്കാരുടെ ചേരിപ്പോരു മൂലം നിലവിലുള്ളവര്‍ പോലും പരിശോധനയ്‌ക്കിറങ്ങുന്നില്ലെന്ന ആക്ഷേപമുയരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധനയ്‌ക്കു പോകേണ്ടത്. കൂടെ ഓഫീസ് ജീവനക്കാരെയും കൂട്ടണം. അറ്റന്‍ഡര്‍മാരെ മാത്രമാണ് കൂടെ കൊണ്ടുപോകുന്നത്. ഇത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരിനിടയാക്കിയിട്ടുണ്ട്്.

വാഹനമില്ലെങ്കില്‍ പരിശോധനയ്‌ക്കു പോകില്ലെന്ന നിലപാടിലാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍. വാഹനമില്ലെങ്കില്‍ സ്വന്തം വാഹനത്തിലോ വാടക വാഹനത്തിലോ പരിശോധനയ്‌ക്കു പോകണം. എന്നാല്‍ ഓഫീസില്‍ ഇരിക്കുന്നതല്ലാതെ പരിശോധനയ്‌ക്ക് പോകാറില്ല. പരിശോധനയ്‌ക്ക് പോയതായി എഴുതിവയ്‌ക്കുകയും ചെയ്യും. ഒരു ഓഫീസര്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒരു മാസം മൂന്ന് സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുക്കണമെന്നാണ് ചട്ടം. മറ്റു ദിവസങ്ങളില്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ പരിശോധന നടത്തണം. എന്നാല്‍ ഭക്ഷ്യവിഷബാധയുള്ള സ്ഥലത്തു മാത്രമാണ് പരിശോധന നടത്തുന്നത്. വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ പരിശോധനകളും നിലയ്‌ക്കും.

Tags: ഭക്ഷ്യസുരക്ഷാ വകുപ്പ്ഭക്ഷ്യ സുരക്ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമനം കാത്ത് റാങ്ക് ലിസ്റ്റില്‍ 152 പേര്‍; പരിശോധനയ്‌ക്ക് ആളില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Palakkad

മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി

Kerala

മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന;10 ദിവസം കൊണ്ട് നടത്തിയത് 1536 പരിശോധനകള്‍

India

രുചിയും ശുചിത്വവും ഉറപ്പ്; രാജ്യത്തുടനീളം 100 ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

Kerala

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമായി; ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.