തൊടുപുഴ: ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്‍മാനായി സംവിധായകന് ജി എസ് വിജയനെ തെരഞ്ഞെടുത്തു. കലാധരന്‍ (സംവിധായകന്), ദീപു കരുണാകരന് ( സംവിധായകന്), ലീലാ പണിക്കര്‍ (നടി) ഗുര്‍ദ്ദീപ് കൗര്‍ വേണു( നിര്‍മ്മാതാവ്) പി ശ്രീകുമാര്‍ (മാധ്യമ പ്രവര്ത്തകന്) എന്നവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.
അഭിപ്രായ വോട്ടുകളെ അടിസ്ഥാനമാക്കിയാണ് സമിതി ജേതാക്കളെ തെരഞ്ഞെടുക്കുക. 2021 ല്‍ മലയാളം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികളാണ് പരിഗണിക്കുക. സീരിയല്‍, സംവിധായകന്, തിരക്കഥ, നടി, നടന്, ഹാസ്യനടി, ഹാസ്യനടന്, ജനപ്രിയ നടന്, ജനപ്രിയ നടി, ബാലതാരം, കോമഡി ടീം തുടങ്ങിയ ഇനങ്ങളില്‍ പുരസ്്ക്കാരം നല്‍കും. മെയ് 28 ന് തൊടുപുഴയില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: