നാലഞ്ചുദിവസമായി സജീവ ചര്‍ച്ചാവിഷയം പി.സി. ജോര്‍ജാണ്. അദ്ദേഹത്തെ പിടികൂടി ജയിലില്‍ കിടത്തണമെന്ന പോലീസിന്റെ (സര്‍ക്കാരിന്റെ) മോഹം പൊട്ടിത്തകര്‍ന്ന സങ്കടം ഇനിയും കെട്ടടങ്ങിയിട്ടില്ല. കള്ളനല്ല പി.സി.ജോര്‍ജ്, കള്ളനാണയമല്ല. കൊലപാതകിയുമല്ല. എന്നിട്ടും പാതിരാക്ക് തിരുവനന്തപുരത്തുനിന്നും ഈരാട്ടുപേട്ടയിലേക്ക് പോലീസ് വണ്ടി, ഒന്നല്ല രണ്ട് വണ്ടി പറന്നതെന്തിനായിരുന്നു. തിരുവനന്തപുരത്തെത്തിച്ച് കോടതി ജാമ്യത്തില്‍വിട്ടശേഷം ജോര്‍ജ് തന്നെ പറയുന്നതിങ്ങിനെ. ‘ബഹുമാനപ്പെട്ട കോടതി എനിക്ക് ജാമ്യം തന്നു. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷമുണ്ടാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ അതില്‍ ഉറച്ചുനില്‍ക്കുന്നയാളാണ്. ഇന്നുവരെ ഞാന്‍ ഏതെങ്കിലും കാര്യം പറഞ്ഞത് പിന്‍വലിച്ചിട്ടുണ്ടോ. കഴിഞ്ഞദിവസം ഹിന്ദുമഹാസമ്മേളന ഹാളില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗമാണ് വിവാദമായത്.
”മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട, ഇന്ത്യാരാജ്യത്തെ സ്നേഹിക്കാത്തവന്, അത് മുസല്മാനായാലും ക്രൈസ്തവനായാലും ഹൈന്ദവനായാലും എനിക്ക് വേണ്ട എന്ന് പറഞ്ഞ ഞാന്‍ എങ്ങനെ വര്‍ഗീയവാദിയാകും. എന്നെ ഫോണില്‍ വിളിച്ചാല്‍ ഞാന്‍ കോടതിയില്‍ വരില്ലേ, പിണറായി വിജയന്റെ െ്രെപവറ്റ് സെക്രട്ടറി വിളിച്ച് പറഞ്ഞാല്‍ പോരെ പോലീസുകാരോട്, ഞാന്‍ വരുമല്ലോ. അതിനാണ് പാതിരായ്ക്ക് പത്തമ്പത് പോലീസുകാര്‍ ഇവിടെ നിന്ന് വണ്ടിയും വിളിച്ച് ഈരാറ്റുപേട്ട വന്നിരിക്കുന്നത്.
പുലര്‍ച്ചെ 4.50ന് ബെല്ലടിക്കുന്നത് കേട്ടാണ് വീടിന്റെ വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ പോലീസുകാര്‍. ആ പാവങ്ങള്‍ പറഞ്ഞു ഞങ്ങള്‍ ഇതിനുവന്നതാണെന്ന്, എനിക്ക് സങ്കടം തോന്നി. ഫോണില്‍വിളിച്ചാല്‍ പോരെ, ഞാന്‍ വരുമല്ലോ എന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം ഇതാണെന്നായിരുന്നു മറുപടി. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ ഒന്ന് കുളിച്ചോട്ടെയെന്ന് പറഞ്ഞു. ശേഷം പല്ലുതേച്ച് കുളിച്ച് സന്തോഷമായിട്ട് അവരോടൊപ്പം ഇങ്ങോട്ടുപോന്നു. വരുന്നവഴിക്ക് കൊട്ടാരക്കര ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ചു”.
മുസ്ലിങ്ങള്‍ അവരുടെ ഹോട്ടലുകളില്‍ ഇതര മതസ്ഥര്‍ക്ക് നല്കുന്ന ആഹാരങ്ങളില്‍ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേര്‍ക്കുന്നുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്. തുള്ളിമരുന്നിനെക്കുറിച്ച് പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്ക്കുന്നു. എന്റെ അറിവനുസരിച്ചെന്നാണ് ഞാന്‍ അക്കാര്യം പറഞ്ഞത്. വയനാട്ടുകാരനായ ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന ഒരു ചെറുപ്പക്കാരന് കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞ കാര്യമാണ് പറഞ്ഞത്. അവന് അസുഖബാധിതനായി കിടക്കുകയാണ്. ഒരു ലേഖനത്തിലും ഇക്കാര്യം വായിച്ചിട്ടുണ്ട്. കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണ്. ഞാന്‍ പറഞ്ഞത് അവര്‍ക്ക് കൊണ്ടു. രണ്ടുപേരുടെയും പിന്തുണ മുസ്ലീം തീവ്രവാദികളുടേതാണ്. അതിന് എതിരായി പറഞ്ഞത് കൊണ്ടാണ് എന്നെ പിടിച്ച് ജയിലിലിടാന്‍ നോക്കിയത്.
സര്‍ക്കാര്‍ പെട്ട് നില്‍ക്കുമ്പോഴാണ് ജോര്‍ജ് വിഷയം പൊട്ടിവീണത്. കിടച്ചത് കല്യാണമെന്ന മട്ടിലത് ആക്കിത്തീര്‍ത്തു. കെഎസ്ആര്‍ടിസിയില്‍ കലാപം. ഇലക്ട്രിസിറ്റിയില്‍ പവര്‍കട്ട് തുടങ്ങി വിഷയങ്ങള്‍ നിരവധി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. പുറമെ പെന്‍ഷനും മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണം. ഒരുഗതിയും പരഗതിയുമില്ലെന്ന ചിന്ത മുറുകി നില്ക്കുമ്പോള് വിഷയം മാറ്റാനൊരുവഴി. പി.സി.ജോര്‍ജ് വിഷയത്തില്‍ ഇടതും വലതും ഒന്നായി. കമ്യൂണിസ്റ്റും കോണ്‍ഗ്രസും സിമിയും പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും ഒറ്റക്കെട്ട്. അതിന്റെ പ്രതിഫലനമാണ് പഴയ സിമിക്കാരനും മുന്‍ മന്ത്രിയും എംഎല്‍എയുമായ ചങ്ങാതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിങ്ങനെ:
”വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വിഡിയോ വൈറലായി 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ വെളുപ്പാന്‍ കാലത്ത് താമസ സ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്ന്യാസങ്ങള് പുലമ്പുന്നവര്‍ക്ക്.
ഓരോരുത്തര്‍ക്കും അവനവന്റെയും അവരുടെ വിശ്വാസത്തിന്റെയും മഹത്വങ്ങള്‍ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ചുകൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.വര്‍ഗീയ പ്രചാരണത്തില്‍ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരില്‍നിന്നും നന്മയെ നമുക്ക് പകര്‍ത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം. പിണറായി വേറെ ലെവലാണ്. കേരളവും.”
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രചരിപ്പിച്ചവരുടെ പുത്തന്‍ അവകാശവാദവും അറസ്റ്റും നടപടികളും ഒടുക്കത്തേതല്ല. മാപ്പിള ലഹളയെ കര്‍ഷക സമരമാക്കാനും സ്വാതന്ത്ര്യസമരമാക്കിത്തീര്‍ക്കാനുമുള്ള കൗശലം കൗതുകപൂര്‍വം വീക്ഷിച്ചവര്‍ക്ക് പിണറായി വേറെ ലെവലെന്ന് പറയാം, ആശ്വസിക്കുകയും ചെയ്യാം.വാട്സ് ആപ്പുകളില്‍ പ്രചരിക്കുന്ന എത്രയോ വിദ്വേഷ പ്രസംഗങ്ങളുണ്ട്. ഇസ്ലാം മത പണ്ഡിതരെന്നവകാശപ്പെടുന്നവരുടേത്. അതില്‍ ഒന്ന് ശ്രദ്ധിക്കുക.
”അല്ലാഹുവിന്റെ പിഴച്ചപുത്രന്‍ ജനിച്ച ദിവസത്തെയാണ് നാം ക്രിസ്മസ്സ് എന്നു പറയുന്നത്. ആ പിഴച്ച ദിവസത്തിനാണ് നമ്മള് ആശംസകള്‍ കൊടുക്കുന്നത്. ചാറ്റ് കൊടുക്കുന്നത്. ആഭാസങ്ങള്‍ നടത്തുന്നത്. നമ്മുടെ ഉപ്പായ്ക്ക് അവിഹിതത്തില്‍ ഒരു മകനുണ്ടെന്നു പറഞ്ഞാല്‍ നമ്മുടെ സ്വഭാവം എന്താകും? അതിന് ആശംസ അര്‍പ്പിക്കുന്നു. മുസ്ലിമെന്ന നിലയ്ക്കുള്ള ഐഡന്റിറ്റിയൊക്കെ എവിടെ പ്പോയി?”
ഇങ്ങനെ പറഞ്ഞ വാസിം അല്‍ ഹിക്കാമി എന്ന മൗലവിയെ ഓടിച്ചിട്ട് പിടിച്ച ചരിത്രം നമുക്കാര്‍ക്കും അറിയില്ലല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: