ഡെന്മാര്ക്ക് പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
കോപ്പന്‍ഹേഗന്‍:പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇരു നേതാക്കളും ആദ്യം ഒറ്റയ്ക് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് പ്രതിനിധി തല ചര്‍ച്ചകള്‍ നടന്നു.
ഇന്ത്യഡെന്‍മാര്‍ക്ക് ഹരിത തന്ത്രപ്രധാന കൂട്ടുകെട്ടിന്റെ പുരോഗതി ഇരു പ്രധാനമന്ത്രിമാരും അവലോകനം ചെയ്തു. പുനരുപയോഗ ഊര്‍ജം, പ്രത്യേകിച്ച് കടല്‍ത്തീര പവനോര്‍ജ്ജം , ഹരിത ഹൈഡ്രജന്‍, കൂടാതെ നൈപുണ്യ വികസനം, ആരോഗ്യം, ഷിപ്പിംഗ്, ജലം, ആര്‍ട്ടിക് തുടങ്ങിയ മേഖലകളില്‍ സഹകരണം ചര്‍ച്ച ചെയ്തു.
ഇന്ത്യയിലെ പ്രധാന പദ്ധതികള്‍ക്ക് ഡാനിഷ് കമ്പനികളുടെ മികച്ച സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡെന്മാര്ക്കില് ഇന്ത്യന്‍ കമ്പനികളുടെ സകാരാത്മക പങ്ക് പ്രധാനമന്ത്രി ഫ്രെഡറിക്സന് എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനെ രണ്ട് നേതാക്കളും അഭിനന്ദിക്കുകയും മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്തത്തെക്കുറിച്ചുള്ള ഉദ്ദേശ്യ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
മേഖലാ , ആഗോള വിഷയങ്ങളില്‍ ഇരു നേതാക്കളും വീക്ഷണങ്ങള്‍ കൈമാറി.പ്രതിനിധി തല ചര്‍ച്ചകള്‍ക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: