ന്യൂദൽഹി ഇന്ത്യയെ മുസ്ലിം വിരുദ്ധ രാഷ്‌ട്രമായി ചിത്രീകരിച്ച് അന്താരാഷ്‌ട്ര തലത്തില്‍ പിന്തുണ ഉറപ്പിക്കാന്‍ ഐഎസ്‌ഐഎസ് ശ്രമിക്കുന്നതായി ചില തെളിവുകള്‍ പുറത്തുവരുന്നു. അതില്‍ പ്രധാനം ഐഎസ്‌ഐഎസ് മാഗസിന്‍ കവറില്‍ ഡൽഹി കലാപത്തിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതാണ്.
മതമൗലിക വാദം പ്രചരിപ്പിക്കുന്നതിനും മുസ്ലിം യുവാക്കളെ പ്രകോപിപ്പിക്കുന്നതിനും ആണ്ഈ പ്രചാരവേല എന്ന് സംശയിക്കപ്പെടുന്നു. യുവാക്കള്‍ കല്ലെറിയുന്ന ചിത്രമാണ് കവര്‍ ചിത്രമായി നല്‍കിയിരിക്കുന്നത്. ഐഎസ് ഐഎസ് പ്രതിമാസം പുറത്തിറക്കുന്ന മാസികയുടെ കവറിലാണ് ഈ ദല്‍ഹി കലാപത്തിന്റെ ചിത്രം നല‍്കിയിരിക്കുന്നത്. ജഹാംഗീര്‍പുരി കലാപം കഴിഞ്ഞ് 11 ദിവസം പിന്നിടുമ്പോഴേക്കാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഐഎസ്‌ഐഎസ് മുഖപത്രത്തിന്റെ 27ാം പതിപ്പിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട് ജഹാംഗീർപുരിയിലെ ഘോഷയാത്രയ്‌ക്കിടെ നടന്ന കലാപത്തിനിടെ നടുറോഡിൽ നിന്ന് ആളുകൾ കല്ലേറ് നടത്തുന്ന ചിത്രമായിരുന്നു അത്. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് വരുത്തിത്തീർക്കാനുളള ശ്രമങ്ങളും ഐഎസ് നടത്തിയിട്ടുണ്ട്.ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
കശ്മീരിൽ ജനതയെ ലക്ഷ്യംവെച്ച് നടന്ന ആക്രമണങ്ങളെപ്പറ്റിയും മാഗസിനിൻ പറയുന്നു. സംഭവത്തിൽ മാഗസിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച 20 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: