കോപ്പൻ ഹേഗൻ: റഷ്യയെ സ്വാധീനിച്ച് ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍.
പുടിന് ഈ യുദ്ധം അവസാനിപ്പിച്ചേ തീരൂ. മോദി തീര്‍ച്ചയായും പുടിനെ സ്വാധീനിക്കുമെന്നും മെറ്റെ ഫ്രെഡറിക്സണ്‍ അഭിപ്രായപ്പെട്ടു. റഷ്യയില്‍ നിന്നും ലഭിക്കുന്ന എല്ലാം ഇന്ത്യയ്‌ക്ക് പാശ്ചാത്യരാഷ്‌ട്രങ്ങള്‍ നല്‍കുമെന്നും ഡാനിഷ് പ്രധാനമന്ത്രി പറഞ്ഞു.
ഉക്രൈന്‍ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടിയായി പറഞ്ഞു. ത്രിദിന യൂറോപ്പ് യാത്രയുടെ ഭാഗമായി ഡെൻമാർക്കിലെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ അടിയന്തിര വെടിനിർത്തലിനും പ്രശ്‌ന പരിഹാരത്തിനും വേണ്ടി ഇരുരാജ്യങ്ങളോടും സംസാരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം, ആരോഗ്യം, തുറമുഖങ്ങൾ, ഷിപ്പിംഗ്, സർക്കുലർ എക്കണോമി, വാട്ടർ മാനേജ്മെന്റ് എന്നീ മേഖലകളിൽ സുപ്രധാനമായ വികസനം ഉണ്ടായതായും മോദി പറഞ്ഞു. 2നൈപുണ്യവികസനം, കാലാവസ്ഥ, പുനരുപയോഗ ഊര്‍ജ്ജം എന്നി മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു. 00ൽ അധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: