മേഘ രാമസ്വാമി സംവിധാനം ചെയ്ത്, ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘ലാലനാസ് സോങ്’ ഹ്രസ്വചിത്രം രണ്ട് സ്ത്രീകളുടെയും ലാലന എന്ന പെണ്‍കുട്ടിയുടെയും ജീവിതത്തെ ആസ്പദമാക്കിയട്ടുള്ള ഒരു സൈക്കോളജിക്കല്‍ ഹൊറര്ത്രില്ലറാണ്. മെയ് രണ്ടിന് പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, നക്ഷത്ര ഇന്ദ്രജിത്ത്, നവാഗതയായ ഹന്ന ജോബി എന്നിവര്‍ അഭിനയിച്ച ‘ലാലനാസ് സോങ്’ എന്ന ഹ്രസ്വചിത്രത്തിന് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചലസില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു (ഐഎഫ്എഫ്എല്‍എ). മെയ് ഒന്നിന് നടന്ന ഫെസ്റ്റിവലിലേക്ക് വിവിധ എന്‍ട്രികളില്‍ നിന്നാണ് ‘ലാലനാസ് സോങ്’ തിരഞ്ഞെടുക്കപ്പെട്ടത്.
മേഘ രാമസ്വാമി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഒരു സൈക്കോളജിക്കല്‍ ഹൊറര്ത്രില്ലറാണ്. ന്യൂട്ടണ്‍ സിനിമയുടെ ബാനറില്‍ സനിത ചിറ്റിലപ്പിള്ളി, ആന്റോ ചിറ്റിലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ലാലന എന്ന പെണ്‍കുട്ടിയും രണ്ട് സ്ത്രീകളും നേരിടേണ്ടിവരുന്ന ചില സാഹചര്യങ്ങളുടെ കഥയാണ് പറയുന്നത്.
ഗുനീത് മോംഗയും മേഘ രാമസ്വാമിയുമാണ് സഹനിര്‍മ്മാതാക്കള്‍, ഛായാഗ്രഹണം കുല്‍ദീപ് മമാനിയയുമാണ്. പൃഥ്വി ബുദ്ധവരപു കളറിസ്റ്റും, സംഗീതം സ്നേഹ ഖന്വാള്ക്കറും കൈകാര്യം ചെയ്യുന്നു. മെയ് ജേക്കബും സന്ദീപ് മോഹന്‍ദാസും ചേര്‍ന്നാണ് സംഭാഷണവും വരികളും എഴുതിയിരിക്കുന്നത്. ഗീതു മോഹന്‍ദാസും നക്ഷത്ര ഇന്ദ്രജിത്തുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാകേഷ് യാദവും, ഷിനി ജെ കെ എഡിറ്റിംഗും നിര്‍വഹിച്ചു. സൗണ്ട് ഡിസൈനിങ് സൊഹേല്‍ സന്‍വാരി, വസ്ത്രാലങ്കാരം വരുണേഷ് പാല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: