പത്തനംതിട്ട: വീടിന് സമീപം തുണി അലക്കുകയായിരുന്ന വീട്ടമ്മയെ അയല്‍വാസി കുത്തിക്കൊന്നു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. അക്രമി സമീപവാസിയായ അയ്യപ്പന് എന്നു വിളിക്കുന്ന പ്രദീപ് കുമാറി(40)നെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. മദ്യത്തിനും മയക്കു മരുന്നിനും അടിമയാണ് ഇയാൾ എന്ന് പറയുന്നു.
പ്രതി പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തുകയായിരുന്നു. നാട്ടുകാര്‍ക്ക് സ്ഥിരം ഭീഷണിയാണ് പ്രതി. നേരത്തെയും നിരവധി പ്രശ്ങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാവിലെ വഴി വക്കിൽ കണ്ട നിരവധി പേരെ ഉപദ്രവിക്കാന്‍ ഇയാൾ ശ്രമിച്ചിരുന്നു. ഇവിടെ നിന്നും തിരികെ വരും വഴിയാണ് തുണി നനച്ചു കൊണ്ടു നിന്ന വിജയമ്മയെ കണ്ടത്. ഇവരുമായി വാക്കേറ്റം നടന്നതിന് പിന്നാലെ പെട്ടെന്ന് കൈയിലിരുന്ന ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ച് കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: