ഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രമുഖ ആദിവാസി നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അശ്വിന് കോട്ട്വാള് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഖേത്ബ്രഹ്മ മണ്ഡത്തില്‍ നിന്നുള്ള അംഗവും കോണ്‍ഗ്രസിന്റെ സഭയിലെ വിപ്പുമായിരുന്നു. ഇന്ന് പുലര്‍ച്ചെ നിയമസഭാ സ്പീക്കര്‍ നിമാബെന്‍ ആചാര്യയ്ക്ക് അദേഹം രാജി സമര്‍പ്പിച്ചു.
മൂന്ന് തവണയായി ഖേത്ബ്രഹ്മ മണ്ഡത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് അശ്വിന്‍ഭായ് ലക്ഷമണ്‍ഭായ് കോട്ട്വാള് എന്ന അശ്വിന് കോട്ട്വാള്. 1990ല്‍ അല്ലാതെ ഒരിക്കല്‍പോലും കോണ്‍ഗ്രസ് മണ്ഡലത്തില്‍ പരാജയം അറിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ശക്തി ദുര്‍ഗത്തില്‍ നിന്നുള്ള എംഎല്‍എ തന്നെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
അശ്വിന് രാജിവെച്ചതോടെ സഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 63 ആയി കുറഞ്ഞു. 182 അംഗ സഭയില്‍ 111 എംഎല്‍എമാരാണ് ബിജെപിയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: