തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് കാരണം ഇസ്ലാമിക ഭീകരവാദമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരു മതത്തോടും ബിജെപിക്ക് അയിത്തമോ വിദ്വേഷമോ ഇല്ല. എന്നാല്‍ ഇസ്ലാമിക ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസം നീണ്ടു നില്കുന്ന ബിജെപി ജില്ലാപഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇസ്ലാമിക ഭീകരവാദത്തിന്റെ കൂടപ്പിറപ്പായാണ് ലഹരിക്കടത്തിനെ അന്താരാഷ്ട്ര തലത്തില്‍ കാണുന്നത്. ഭീകരവാദവും ലഹരിക്കടത്തും കൈകോര്‍ക്കുന്ന ആശങ്കയാണ് െ്രെകസ്തവ പുരോഹിതരും െ്രെകസ്തവ സഭയും മുന്നോട്ട് വച്ചത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് പാലാ ബിഷപ്പ് പ്രയോഗിച്ചത് അതുകൊണ്ടാണ്. ജിഹാദ് എന്നാല്‍ ആയുധം എടുത്തുള്ള പോരാട്ടം മാത്രമല്ല മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കടത്തി കിട്ടുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കല്‍ കൂടിയാണ്. അതേസമയം ഇസ്ലാമിക തീവ്രവാദത്തിനും ഭീകരവാദത്തിനും എങ്ങനെ കുടിപിടിക്കാം എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സുകാരും ചിന്തിക്കുന്നത്.
സര്‍ക്കാരിന്റെ സഹകരണ പ്രതിപക്ഷമായാണ് കെ.സുധാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സും വി.ഡി.സതീശന്റെ നേതൃത്വത്തലുള്ള യുഡിഎഫും പ്രവര്‍ത്തിക്കുന്നത്. കെ.കരുണാകരന്റെ നേതൃത്വത്തില്‍ ഒമ്പതംഗങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ പ്രതിപക്ഷത്തിനുണ്ടായിരുന്ന ആര്‍ജ്ജവം പോലും ഇപ്പോഴില്ല. ഇടത് വലത് പാര്‍ട്ടികള്‍ക്കൊപ്പം അപവാദപ്രചരണം നടത്തുന്ന ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും നേരടിണമെന്നും മന്ത്രി പറഞ്ഞു.
ബിജെപിയെ എങ്ങനെ ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താം എന്ന പലതരം പരീക്ഷണം നടത്തുകയാണ് ഒരുവിഭാഗം മാധ്യമ പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരനാണ് എന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ പിടിച്ചുനില്കാന് വേണ്ടിയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചീഫ് സെക്രട്ടറി ഗുജറത്തില്‍ പോയത് വലിയ വിവാദമാക്കിയത്. ചീഫ് സെക്രട്ടറി അനുമതിയില്ലാതെ യമിനിലിലേക്കോ സിറിയയിലേക്കോ പോയപോലെയാണ് മാധ്യമ ചര്‍ച്ചകള്‍. ഇത്തരം പ്രചരണം നടത്തുന്ന മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോള്‍ പൊട്ടക്കിണറ്റിലെ തവളകളോടുള്ള സഹതാപമാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രറി അഡ്വ.പി. എസ്. സുധീര്‍, വൈസ് പ്രസിഡന്റ് സി. ശിവന് കുട്ടി, ദക്ഷിണ മേഘലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, പോങ്ങുംമൂട് വിക്രമന്, ഒബി സി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് , ജില്ലാ ജനറല്‍ സെക്രടറി വെങ്ങാനൂര്‍ സതീഷ്, അഡ്വ വി.ജി ഗിരി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: