തിരുവനന്തപുരം: പി.സി. ജോര്‍ജ്ജ് എന്തു പറഞ്ഞു എന്നതിലല്ല കാര്യം ഇരിക്കുന്നത്. പി. സി. ജോര്‍ജ്ജിനുമേല്‍ ചാര്‍ത്തപ്പെട്ട അതേ കുറ്റം ആരോപിക്കപ്പെട്ട തീവ്രമുസ്ളീം പണ്ഡിതന്മാരോട് സര്‍ക്കാര്‍ എന്തു സമീപനം സ്വീകരിച്ചു എന്നതാണ് ഞങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും വാഴ്ത്തപ്പെടുകയും പി.സി. ക്രൂശിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഞങ്ങളുടെ വിയോജിപ്പ്. മതനിരപേക്ഷത വണ്‍ വേ ട്രാഫിക്ക് ആവരുതെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പാലാ ബിഷപ്പും ജോര്‍ജ്ജ് എം തോമസും പി. സി ജോര്‍ജ്ജും വേട്ടയാടപ്പെടുമ്പോള്‍ മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും ഓ. അബ്ദുള്ളയും വിശുദ്ധരാക്കപ്പെടുന്നതിലെ ഇരട്ടത്താപ്പാണ് ഞങ്ങള്‍ ശരിക്കും ചോദ്യം ചെയ്യുന്നത്. ഇരകളോടൊപ്പം നില്‍ക്കാനാണ് മറിച്ച് വേട്ടക്കാരെ മഹത്വവല്‍ക്കരിക്കാനല്ല ഞങ്ങള്‍ക്ക് താല്‍പ്പര്യമെന്നത് പരസ്യനിലപാടാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: