തിരുവനന്തപുരം : താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് പി.സി. ജോര്‍ജ്. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിളിച്ചു പറഞ്ഞാല്‍ ഞാന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുമായിരുന്നു. പിണറായി വിജയന്റെ തീവ്രവാദ മുസ്ലിങ്ങള്‍ക്കുള്ള റമദാന് സമ്മാനമാണ് തന്റെ അറസ്റ്റും ഈ പ്രകടനവും ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്ത് പറഞ്ഞതില്‍ ഒരു കാര്യം തിരുത്താനുണ്ട്. യൂസുഫലിയെക്കുറിച്ച് പറഞ്ഞത് തിരുത്തുന്നു. യൂസുഫലി സാഹിബ് മാന്യനാണ്. അദ്ദേഹത്തിന് എതിരായോ അപമാനിക്കാനോ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിന്‍വലിക്കുകയാണ്.
ഇവിടുത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നാണ്. മുസ്ലിം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട. ഇന്ത്യയെ സ്നേഹിക്കാത്ത തീവ്രവാദികളെ എനിക്ക് വേണ്ട. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ട വരെ വന്ന പോലീസുകാരെ കണ്ടപ്പോള്‍ സങ്കടം തോന്നി. നിര്‍ദ്ദേശം കിട്ടിയിട്ടാണ് പുലര്‍ച്ചെ തന്നെ വന്നതെന്ന് പോലീസുകാര്‍ പറഞ്ഞു. പല്ല് തേച്ച് കുളിച്ചാണ് ഇങ്ങോട്ട് പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശാ കോശിയാണ് പി.സി ജോര്‍ജ്ജിനെ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പി.സി. ജോര്‍ജ്ജിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പിസി ജോര്‍ജ്ജിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരന്, കുമ്മനം രാജശേഖരന് ബിജെപി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്, പികെ കൃഷ്ണദാസ്, സന്ദീപ് ജി വാര്യര്‍, സന്ദീപ് വാചസ്പതി കുടങ്ങിയ ബിജെപി നേതാക്കള്‍ പ്രതിഷേധിച്ച് രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്നും കേരളത്തില്‍ ഇരട്ട നീതിയാണെന്നുമാണ് നേതാക്കള്‍ ആരോപിച്ചത്.
അറസ്റ്റില്‍ പ്രതിഷേധിത്ത് സംഘപരിവാര്‍ സംഘടനകള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും എആര്‍ ക്യാമ്പിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. കിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് സോഷ്യല്‍ ആക്ഷനും(കാസ) മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: