Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജോലിക്ക് കൂലി നിഷേധിക്കപ്പെടുന്നവര്‍

കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ എന്ന ഉടമസ്ഥന്റെ നയങ്ങളും താത്പ്പര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുള്ള ഷെഡ്യൂളുകള്‍ അവരുടെ നിര്‍ദ്ദേശപ്രകാരം തുടങ്ങുന്നു. ഇങ്ങനെ തുടങ്ങുന്ന ഉള്‍പ്രദേശങ്ങളിലെ സര്‍വ്വീസുകള്‍ മിക്കതും നഷ്ടത്തിലാണ്. യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണ്. വിവിധതരം സൗജന്യയാത്രാപാസ്സുകള്‍ നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും സര്‍ക്കാരാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 1, 2022, 05:21 am IST
in Article

എം. ജോണ്‍സണ്‍ റോച്ച്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞതിനെ ധനമന്ത്രി ശരിവെച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തിന്റെ ഉടമ സര്‍ക്കാരല്ലേ? കൂലിയ്‌ക്ക് ആളെ വിളിച്ചിട്ട് ജോലി കഴിഞ്ഞാല്‍ കൂലി കൊടുക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് ഉടമ പറയുന്നത് എന്ത് ന്യായമാണ്? ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഗതാഗത വകുപ്പ് മുഖേനയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‌കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാന്‍ അടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം.

എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ എന്ന ഉടമസ്ഥന്റെ നയങ്ങളും താത്പ്പര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുള്ള ഷെഡ്യൂളുകള്‍ അവരുടെ നിര്‍ദ്ദേശപ്രകാരം തുടങ്ങുന്നു. ഇങ്ങനെ തുടങ്ങുന്ന ഉള്‍പ്രദേശങ്ങളിലെ സര്‍വ്വീസുകള്‍ മിക്കതും നഷ്ടത്തിലാണ്. യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണ്. വിവിധതരം സൗജന്യയാത്രാപാസ്സുകള്‍ നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും സര്‍ക്കാരാണ്. ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും നിയമിപ്പിക്കുന്നത് സര്‍ക്കാരാണ്. ഈ സ്ഥാപനത്തില്‍ കൂലിയ്‌ക്ക് വരുന്ന ജീവനക്കാര്‍ക്ക്എന്തെങ്കിലും തീരുമാനം സ്വയമെടുത്ത് നടപ്പിലാക്കാന്‍ അവകാശമുണ്ടോ? അവര്‍ക്ക് നിശ്ചയിച്ചു കൊടുക്കുന്ന ജോലി, നിശ്ചയിച്ചു നല്കിയ സമയത്ത് നിര്‍വഹിച്ച് ജീവനക്കാര്‍ പോ

കുന്നു. അതില്‍ വീഴ്ച വന്നാല്‍ ജീവനക്കാരുടെ മേല്‍നടപടിയുണ്ടാകുന്നു. എന്നിട്ട് പറയുന്നു ”നിശ്ചയിക്കപ്പെട്ട കൂലി തരാന്‍ ഞങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്ന്.” സര്‍ക്കാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സംവിധാനമാണ് ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്. മാനേജ്‌മെന്റ് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമാണ്. സര്‍ക്കാരിന്റെ നയങ്ങളും ഇഷ്ടങ്ങളും നടപ്പിലാക്കാനാണ് മാനേജ്‌മെന്റ് ശ്രദ്ധിക്കുന്നത്.

കാലകാലങ്ങളില്‍ നിലനിന്നിരുന്ന സര്‍ക്കാരുകളെടുത്ത തീരുമാനങ്ങളാണ് പ്രധാനമായും ഈ സ്ഥാപനത്തെ ഇത്ര ഗതികേടില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ നടപ്പിലാക്കിയ ഒരു തീരുമാനത്തിന്റെ ഉദാഹരണം നോക്കുക. നിലവില്‍ ബസ്സ് സര്‍വ്വീസ് ഇല്ലാതിരുന്ന തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ റോഡിലൂടെ സഞ്ചരിക്കാന്‍ വലിയ നീളമുള്ള 66 ബസ്സുകള്‍ കൊണ്ടാണ് സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. പത്തില്‍ താഴെ യാത്രാക്കാരുമായാണ് മിക്കപ്പോഴും ഈ ബസ്സുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇട റോഡുകളിലൂടെ ഇത്രയും നീളംകൂടിയ ബസ്സുമായി യാത്ര തുടങ്ങിയതുതന്നെ മണ്ടത്തരമാണ്. ഇവിടങ്ങളില്‍ സര്‍വ്വീസ് നടത്താന്‍ ടെമ്പോ പോലുള്ള വാഹനങ്ങളാണ് വേണ്ടിയിരുന്നത്. ഈ സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ഭീമമായ നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും അത് തിരുത്താന്‍ മാനേജ്‌മെന്റ് തയ്യാറല്ല. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം തുടങ്ങിയ ഈ സര്‍വ്വീസുകള്‍ നിര്‍ത്താനും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാരിന്റെ അനുവാദമില്ലാതെ മാനേജ്‌മെന്റിന് കഴിയില്ല.

പ്രൈവറ്റ് ബസ്സുകള്‍ പോകാന്‍ മടിക്കുന്ന ഉള്‍പ്രദേശങ്ങളില്‍  കെഎസ്ആര്‍ടിസി യാത്രാ സൗകര്യമൊരുക്കി ജനങ്ങളെ നഗരങ്ങളില്‍ എത്തിക്കുകയും തിരിച്ചു കൊണ്ടുപോകുകയും ചെയ്യുന്നു. ഇങ്ങനെ സര്‍ക്കാരിനുവേണ്ടി നടത്തുന്ന നഷ്ടസര്‍വ്വീസുകളുടെ ഉത്തരവാദിത്ത്വം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം. ലാഭത്തിലോടിക്കൊണ്ടിരുന്ന ദീര്‍ഘദൂര സര്‍വ്വീസുകളെ ‘സ്വിഫ്റ്റ്’ എന്ന മറ്റൊരു സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ഇതോടെ ഇനി കെഎസ്ആര്‍ടിസിയുടെ നഷ്ടം വലിയ തോതില്‍ ഉയരുന്നത് ചൂണ്ടിക്കാണിക്കുവാനു

മാകും. ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, ആശുപത്രി, വിദ്യാഭ്യാസം എന്നിവ പോലെ  ഈ പൊതുമേഖലാ സ്ഥാപനത്തേയും ഒരു അവശ്യസര്‍വ്വീസായി കാണേണ്ടിയിരിക്കുന്നു. ലാഭനഷ്ടം നോക്കി നടത്തേണ്ട ഒരു സ്ഥാപനമല്ല കെഎസ്ആര്‍ടിസി. ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസുകളെക്കുറിച്ചു പഠിക്കുവാനായി നെതര്‍ലന്‍ഡിലൊന്നും പോകേണ്ട കാര്യമില്ല. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളിലേയ്‌ക്ക് നോക്കിയാല്‍ മതി. അവിടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ കണക്കാക്കിയുള്ള ധനം കോര്‍പ്പറേഷനുകള്‍ക്ക് കൊടുക്കുന്നുണ്ട്. കൂടാതെ നഷ്ടം പരിഹരിക്കുന്നതിനും കോര്‍പ്പറേഷന്റെ വികസനത്തിനുമായി തുക നീക്കിവെച്ചുകൊണ്ടിരിക്കുന്നു. ട്രാന്‍സ്‌പോ

ര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഒരിടത്തും ലാഭത്തിലല്ല. ദല്‍ഹി സര്‍ക്കാര്‍, ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസുകളുടെ ഏതാണ്ട് പൂര്‍ണ്ണമായ ചെലവും ഏറ്റെടുത്തിരിക്കുകയാണ്. നെതര്‍ലന്‍ഡിലെ ബസ്സില്‍ കണ്ടക്ടറില്ല. യാത്രക്കാരന്‍ ടിക്കറ്റ് മെഷീനില്‍ പഞ്ച് ചെയ്ത് ടിക്കറ്റെടുക്കുന്നു. യാത്രക്കാര്‍ അവരവര്‍ക്ക് ഇറങ്ങാനുള്ള സ്ഥലമെത്തുമ്പോള്‍ സിഗ്നല്‍ ഡ്രൈവര്‍ക്ക് സ്വയം കൊടുക്കും. അതൊക്കെ നമുക്ക് അപ്രായോഗികമാണ്. അവിടത്തെ സംവിധാനങ്ങള്‍ പഠിച്ച് ഇവിടെ നടപ്പിലാക്കാനുമാകില്ല.

നമുക്ക് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ആനവണ്ടി കേരളീയരുടെ അഭിമാനമാണ്. ഈ സ്ഥാപനം കേരളീയര്‍ക്ക് വൈകാരികവുമാണ്. അങ്ങനെയുള്ളൊരു സ്ഥാപനത്തില്‍ പണിയെടുക്കുന്നവന്റെ ശമ്പളം കൊടുക്കുവാന്‍  അതിന്റെ ഉടമയ്‌ക്ക് ബാധ്യതയില്ലായെന്ന് പറയുന്നത് കാട്ടുനീതിയല്ലേ.?

Tags: കെഎസ്ആര്‍ടിസിcrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.