തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. പിസി ജോര്‍ജ്ജിന്റെ മൊഴി ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു153 എ വകുപ്പ് പ്രകാരമാണ് കേസ്
യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
കൊലപാതക രാഷ്ട്രീയം ശരിയല്ലെന്നു പറയാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറാകണമെന്ന് ഇന്നലെ പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. എസ്ഡിപിഐ കൊലപാതകരാഷ്ടീയം ഉപേക്ഷിക്കണമെന്നും അദേഹം പറഞ്ഞിരുന്നു. ആലപ്പുഴയിലും പാലക്കാട്ടും കൊല്ലപ്പെട്ട എസ്ഡിപിഐക്കാര് കൊലപാതകത്തില്‍ പങ്കെടുത്തവരാണ്. അവരാല്‍ കൊല്ലപ്പെട്ടവര്‍ നിരപരാധികളും ഇത് മറച്ചു വെച്ച് എല്ലാത്തിനേയും ഒരേ പോലെ പറയുന്നതാണ് കുഴപ്പമെന്നും അദേഹം പറഞ്ഞു.
ടിപ്പു സുല്‍ത്താന്‍ എന്ന കൊള്ളക്കാരന്റെ ചരിത്രം കുട്ടികളെ പഠിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നതിന്റെ പിന്നിലെ കള്ളത്തരം തുറന്നു കാട്ടനാകണം. ഭാരതം ഹിന്ദു രാഷ്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖാപിക്കണം. ഹിന്ദുത്വം എല്ലാവരേയും സഹകരിക്കുന്ന സംസ്കാരമാണ്. നിര്‍ഭാഗ്യവശാല്‍ ഭാരത സംസ്കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹം കുറഞ്ഞു വരുന്നു. ഹൈന്ദവ വിശ്വാസത്തെ തകര്‍ത്തു എന്നു വരുത്തി തീര്‍ക്കാന്‍ പിണറായി വിജയന് നടത്തിയ ശ്രമമായിരുന്നു ശബരിമലയില്‍ കണ്ടത്. വിശ്വാസികള്‍ക്കൊപ്പം നിന്ന് ചെറുത്ത് നില്പിന് നേതൃത്വം നല്കാനായതില് അഭിമാനിക്കുന്നു. അയ്യപ്പന് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ഒരു വിഷമവും ഇല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുക്കള്‍ക്ക് ലഭിക്കാന്‍ വേണ്ടി ഹൈന്ദവ സംഘടനകള്‍ ഒന്നിച്ചു പോരാട്ടത്തിനു തയാറാക്കണം. ക്രിസ്ത്യാനികള്‍ മുസ്ലീങ്ങള്‍ക്കും അവരുടെ പള്ളികള്‍ നിയന്ത്രിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ക്ഷേത്രങ്ങള്‍ മാത്രം സര്‍ക്കാര്‍ ഭരിക്കുന്നത്. ആരെങ്കിലും തുപ്പിയ ഭക്ഷണം കഴിക്കില്ലന്ന് ശപഥം ചെയ്യാന്‍ കഴിയണം. കുറഞ്ഞത് നാല് കുട്ടികള്‍ എങ്കിലും വേണമെന്ന് ഓരോ ഹൈന്ദവ, െ്രെകസ്തവ ദമ്പതിമാരും തീരുമാനിച്ചാലേ അസന്തുലിതമായ ജനസംഖ്യാ വളര്‍ച്ചയെ ചെറുക്കാനാകുള്ളുവെന്നും അദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: