മുംബൈ: നൂറു ശതമാനവും ഇലക്ട്രിക് വാഹനിര്‍മ്മാണ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കപ്പെടുന്ന ടാറ്റയുടെ വരാനിരിക്കുന്ന അവിന്യ എന്ന ഇലക്ട്രിക് കാറിന്റെ രൂപ മാതൃക ടാറ്റ ശനിയാഴ്ച പുറത്ത് വിട്ടു. ഇന്ത്യന്‍ വിപണി മനസ്സില്‍ കണ്ടാണ് ഈ കാര്‍ ഡിസൈന്‍ ചെയ്യുന്നതെന്ന് ടാറ്റ പറയുന്നു.
ജനറേഷന് മൂന്ന് (ജെന്‍ 3 എന്ന ഇലക്ട്രിക് വാഹന പ്ലാറ്റ് ഫോമിലാണ് ഈ സ്പോര്‍ടി ലുക്കുള്ള കാര്‍ ഒരുങ്ങുക. ഇതിന്റെ സാങ്കേതിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ശക്തമായ ഇലക്ട്രിക് ബാറ്ററിയാണ് അവിന്യയുടെ സവിശേഷത. 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററിലധികം ഓടും.Â
പ്രീമിയം വിഭാഗത്തില്‍ പ്പെടുന്ന ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത Â വിശാലതയുള്ളതാണ് ഇന്റീരിയര്‍ ആണ്. 4.3 മീറ്റര്‍ നീളമുള്ള അവിന്യയുടേത് 22 ഇഞ്ച് വീല്‍ ആണ്. പക്ഷെ 2025ല്‍ മാത്രമാണ് അവിന്യ വാങ്ങാന്‍ കഴിയുക. അന്നാണ് ഫാക്ടറിയില്‍ നിന്നും ആദ്യബാച്ച് പുറത്തിറങ്ങൂ.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: