ന്യൂദല്‍ഹി: ഐപിഎല്ലില്‍ തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞു. കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോനി ഈ സീസണിന്റെ ആരംഭത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നു. എന്നാല്‍, ടീമിന് ജയം അകലെയായിരുന്നു. ഈ സീസണില്‍ ജഡേജയ്ക്കു കീഴില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ടീം രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്.
ജഡേജ സ്ഥാനം ഒഴിഞ്ഞതോടെ എം.എസ് ധോനി വീണ്ടും സൂപ്പര്‍ കിങ്സിനെ നായകനാകും. ചെന്നൈ സൂപ്പര്‍ കിങ്സ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ഐപിഎല്‍ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്ക് കഴിഞ്ഞില്ല. കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്ന് സൂപ്പര്‍ കിങ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍ ചെന്നൈ ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: