ന്യൂദല്‍ഹി: ആം ആദ്മിയുടെ കുതന്ത്ര പ്രവര്‍ത്തന ശൈലികള്‍ വീണ്ടും വെളിച്ചത്ത് കൊണ്ടുവന്ന മറ്റൊരു സംഭവം കൂടി. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു നിഷ സിങ്ങ്. എന്നാല്‍ Â 2015ല്‍ ഹരിയാനയില്‍ നടന്ന അക്രമങ്ങളില്‍ Â ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുവെന്ന കുറ്റത്തിന്റെ പേരില്‍ കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചതോടെ Â ആം ആദ്മി നിഷ സിങ്ങിന്റെ പ്രൊഫൈല്‍ തന്നെ ആം ആദ്മി വെബൈസൈറ്റില്‍ നിന്നും മായ്ച്ചുകളഞ്ഞിരിക്കുകയാണ്.
ഹരിയാന അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്തിയ നീക്കത്തിനെതിരെയാണ് നിഷ സിങ്ങിന്റെ നേതൃത്വത്തില്‍ 2015ല്‍ സമരം നടന്നത്. ഈ സമരത്തില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുന്ന എന്ന ആരോപണം കോടതി ശരിവെച്ചു. അന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വന്നവരെ നിഷ സിംങ്ങും മറ്റ് 17 പേരും ചേര്‍ന്ന് ആക്രമിച്ചതായും പറയുന്നു. ഈ 17 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഇതോടെ ആം ആദ്മി പാര്‍ട്ടി വെബ്സൈറ്റില്‍ നിന്നും നിഷ സിങ്ങിന്റെ മുഴുവന്‍ വിശദാംശങ്ങളും തിടുക്കപ്പെട്ട് മായ്ച്ച് കളഞ്ഞിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. നിഷ സിങ്ങിനെ കോടതി കുറ്റക്കാരിയായി വിധിച്ചതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് വരെ, കൃത്യമായി പറഞ്ഞാല്‍ 2022 ഏപ്രില്‍ 20ന് വരെ ഇവരുടെ മുഴുവന്‍ വിശദാംശങ്ങളും ആം ആദ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായിരുന്നു. ഗൂഗിള്‍ ഇന്ത്യയില്‍ ജീവനക്കാരിയായിരുന്ന നിഷ സിങ്ങ് ആ ജോലി ഉപേക്ഷിച്ച് ആം ആദ്മിയില്‍ ചേര്‍ന്നു എന്ന് വരെയുള്ള വിശദാംശങ്ങള്‍ നിഷയെക്കുറിച്ച് ആം ആദ്മി വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. “നിഷ സിങ്ങ് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയുമാണ്. ദല്‍ഹി സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെയും ശിശുവികസന സേവന പദ്ധതിയുടെയും പരിഷ്കാരങ്ങള്‍ രൂപകല്പന ചെയ്യുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും ചുമതലയാണ് ഇവര്‍ക്ക്. ഇപ്പോള്‍ പാര്‍ട്ടിയുടെ ഫണ്ട് ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ്”- എന്നിങ്ങനെ പോകുന്നു നിഷ സിങ്ങിനെക്കുറിച്ചുള്ള പാടിപ്പുകഴ്ത്തലുകള്‍. ഇതാണ് ഇപ്പോള്‍ ആം ആദ്മി വെബ്സൈറ്റില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നത്.
ഈ അക്രമത്തിന്റെ പേരില്‍ അഡിഷണല്‍ ജില്ല സെഷന്‍സ് കോടതി നിഷാ സിങ്ങിനെതിരെ കുറ്റം വിധിച്ചത് ഏപ്രില്‍ 29നാണ്. 17 അക്രമികള്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 148,149,186,325,332,333,353,436,427,435 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്. ഏഴ് പേര്‍ക്കെതിരെ 20,000 രൂപയും 10 പേര്‍ക്കെതിരെ 10,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: