ന്യൂദല്‍ഹി : പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയുടെ നികുതി വരുമാനത്തില്‍ മാത്രം പിടിച്ചു നില്ക്കുന്ന ചില സംസ്ഥാനങ്ങളാണ് പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ട് വരാന്‍ സമ്മതിക്കാത്തത്. കേന്ദ്രസര്‍ക്കാര്‍ ഇതിന് സന്നദ്ദരാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി.
ചില സംസ്ഥാനങ്ങള്‍ക്ക് ഇതര വരുമാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അവര്‍ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയുടെ വരുമാനത്താലാണ് പിടിച്ചു നില്‍ക്കുന്നത്. നികുതി വരുമാനം കുറഞ്ഞാലോയെന്നുള്ള ഭയത്താലാണ് ഇവര്‍ പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ സമ്മതിക്കാത്തത്. എന്നാല്‍ പിന്നീട് കടം കൂടുമ്പോള്‍ ഇവര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും ചെയ്യും. പഞ്ചാബാണ് ഇതിന് ഉദാഹരണം.
പെട്രോള്‍, ഡീസല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായമാണ് പ്രധാനമന്ത്രി പറഞ്ഞത്. നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായപ്പോള്‍ സംസ്ഥാനങ്ങളും അത് അനുവര്‍ത്തിക്കണം. കൊവിഡ് പ്രതിസന്ധിയും റഷ്യ- ഉക്രെയ്ന് യുദ്ധവും ആഗോള ഇന്ധന വിപണിയെ രൂക്ഷമായി ബാധിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ധന വില വര്‍ദ്ധനവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
മോദിയുടെ ഭരണകാലത്ത് ഇന്ധനവില വര്‍ധന ഏറ്റവും കുറവാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ദീപാവലിയ്ക്ക് മുന്‍പ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഇതര സംസ്ഥാനങ്ങളേക്കാള്‍ പകുതിയാണ് വാറ്റ് തുകയെമന്നും മന്ത്രി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളും തമ്മില്‍ പെട്രോളിന്റെ ചില്ലറ വിലയില്‍ 15-20 രൂപയുടെ വ്യത്യാസമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: