Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒരു കോടി രൂപയുടെ ഫണ്ട് തട്ടിപ്പ്: പയ്യന്നൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഫണ്ട് തട്ടിപ്പിനെ നിസാരവല്‍ക്കരിക്കാനും തട്ടിപ്പ് നടത്തിയ നേതാക്കളെ രക്ഷപ്പെടുത്താനുമായി പാര്‍ട്ടിയുടെ ഉന്നതതലത്തിലുളള നീക്കമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 09:36 am IST
in Kannur

കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മറ്റിയില്‍ ഉണ്ടായ ഒരു കോടി രൂപയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്. തിരിമറിയുമായി ബന്ധപ്പെട്ട രണ്ട് റസീറ്റ് ബുക്കുകള്‍ക്ക് പകരം പുതുതായി അച്ചടിച്ച രണ്ട് ബുക്കുകള്‍ ഹാജരാക്കിയതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തില്‍ റസീറ്റ് ബുക്കുകള്‍ അടിച്ചിട്ടുണ്ടെങ്കില്‍ വലിയ ഫണ്ട് പിരിവുതന്നെ നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന ചര്‍ച്ചകളും പാര്‍ട്ടിക്കുളളില്‍ സജീവമായിട്ടുണ്ട്.

ഫണ്ട് തട്ടിപ്പിനെ നിസാരവല്‍ക്കരിക്കാനും തട്ടിപ്പ് നടത്തിയ നേതാക്കളെ രക്ഷപ്പെടുത്താനുമായി പാര്‍ട്ടിയുടെ ഉന്നതതലത്തിലുളള നീക്കമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ആരോപണവിധേയരായ നേതാക്കള്‍ക്ക് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും നേതാക്കളുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചവരുടേത് വീഴ്ചയാണെന്നും വിലയിരുത്തി നടപടി പേരിലൊതുക്കാനുളള നീക്കം നടക്കുന്നതായ ആരോപണമാണ് പാര്‍ട്ടിക്കുളളില്‍ ഉയരുന്നത്. ഇതുവഴി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ അണിയറ നീക്കം നടക്കുന്നതായ ആരോപണം ശക്തമാവുകയാണ്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പലരേയും രക്ഷിക്കാനുളള നീക്കം ഒരു വിഭാഗം നേതാക്കളുടെ ഭാഗത്തു നിന്നും നടക്കുന്നതായാണ് ആരോപണം.

ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏരിയ കമ്മറ്റി അംഗത്തെക്കൊണ്ട് ഏറ്റെടുപ്പിച്ചു നേതാക്കളെ സംരക്ഷിച്ചെടുക്കാന്‍ ശ്രമം നടക്കുന്നതായ ആരോപണമാണ് പാര്‍ട്ടിക്കുളളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലയില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പയ്യന്നൂര്‍ മേഖലയില്‍ നിന്നുമുളള ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും രണ്ട് ചേരിയില്‍ നിലയുറപ്പിച്ചതോടെ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കഴിയാതെ പിരിയേണ്ടി വന്നിരുന്നു.

അന്വേഷണ കമ്മീഷന്‍ അംഗങ്ങളെയും ആരോപണവിധേയരായ രണ്ട് നേതാക്കളെയും ജില്ലാ കമ്മറ്റി യോഗത്തിനെത്തിയ ഉന്നതനേതാക്കള്‍ പ്രത്യേകമായി വിളിച്ചു സംസാരിച്ചുവെങ്കിലും നടപടി സംബന്ധിച്ച് അന്തിമതീരുമാനം എടുക്കാനാവാതെ നേതൃത്വവും ബുദ്ധിമുട്ടുകയാണ്. തെറ്റ് ചെയ്ത എല്ലാവര്‍ക്കെതിരേയും നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടാനടക്കമുളള തീരുമാനത്തിലാണ് പയ്യന്നൂരിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും. പെരിങ്ങോം, പേരാവൂര്‍ ഏരിയ കമ്മറ്റികള്‍ക്ക് കീഴില്‍ പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരിക്കുന്ന വിവാദ വിഷയങ്ങളും സിപിഎമ്മില്‍ പുകയുകയാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പു ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മറ്റി ഓഫിസ് കെട്ടിട നിര്‍മാണ ഫണ്ട് എന്നിവയില്‍ തിരിമറി നടന്നതായാണ് ആരോപണം. അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗം ടി.വി. രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് എന്നിവരെ നിയോഗിച്ചിരുന്നു.

ഏരിയ കമ്മറ്റി ഓഫീസ് നിര്‍മാണ ധനസമാഹരണത്തിനുവേണ്ടി സിപിഎം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായും ഒരു നറുക്കിനുവേണ്ടി പിരിച്ചെടുത്ത തുക പൂര്‍ണമായി ചിട്ടിക്കണക്കില്‍പ്പെടുത്തിയില്ലെന്നുമാണ് ആരോപണം. 2 രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതിരുന്നതോടെയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിലെ തിരിമറി ശ്രദ്ധയില്‍ വന്നത്. കൗണ്ടര്‍ ഫോയിലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍, 2 രസീത് ബുക്കുകള്‍ ഹാജരാക്കിയെങ്കിലും അവ പ്രത്യേകമായി അച്ചടിച്ചത് ആണെന്നു കണ്ടെത്തിയിരുന്നു.

Tags: cpmസാമ്പത്തിക തട്ടിപ്പ്ഫണ്ട്Payyannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.