തിരുവനന്തപുരം: ക്വാല്‍കോം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ) ഭാഗമായ ക്വാല്‍കോം ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങുമായി സഹകരിച്ച് സെമികണ്ടക്ടര്‍ രംഗത്തെ തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക പരിശീലനം, വ്യവസായ വ്യാപനം എന്നിവയില്‍ പരിശീലനം നല്‍കും.
ഇന്ത്യന്‍ വ്യവസായ മേഖലയില്‍ സെമികണ്ടക്ടറുകളുടെ രൂപകല്‍പ്പനയ്ക്ക് ആവശ്യമായ സാങ്കേതിക മുന്നേറ്റങ്ങളും ബൗദ്ധികസ്വത്തവകാശം അടിസ്ഥാനമാക്കിയുള്ള നവീകരണവും ഉല്‍പ്പന്ന വികസനവും പരിപോഷിപ്പിക്കുക, നവീകരണത്തിലെ പ്രതിസന്ധികള്‍ കുറയ്ക്കാന്‍ സഹായിക്കുക; ബിസിനസ്സ് വികസനത്തിന്റെ വേഗത കൂട്ടുക ; സെമികണ്ടക്ടര്‍ രൂപകല്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ കഴിവുകള്‍ വികസിപ്പിക്കുക, ഭാവിയില്‍ സെമികണ്ടക്ടര്‍ വിതരണ ശൃംഖല വികസിപ്പിക്കുന്നതിനും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനും സാധ്യതയുള്ള ചെറുകിട ബിസിനസ്സുകളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ഈ രംഗത്തെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരങ്ങള്‍ നല്കുന്ന പ്ലാറ്റ്ഫോമുകളും ഫോറങ്ങളും സൃഷ്ടിക്കുക എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ് .
‘സെമികണ്ടക്റ്റര്‍ വ്യവസായത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പ്രോത്സാഹനം ഇന്ത്യന്‍ സെമികണ്ടക്റ്റര്‍ മേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കും’, ക്വാല്‍കോം ഇന്ത്യ വൈസ് പ്രസിഡന്റ് രാജന് വഗാഡിയ പറഞ്ഞു .
‘മറ്റു പല വ്യവസായങ്ങളുടെയും വളര്‍ച്ചയ്ക്ക് സെമികണ്ടക്ടര്‍ വ്യവസായം അതീവ നിര്‍ണായകമാണെ’ന്ന് സിഡാക് ഡയറക്ടര്‍ ജനറല്‍ ഇ. മഹേഷ് പറഞ്ഞു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഡിഎല്‍ഐ) സ്കീം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ സഹായത്തോടെ സെമികണ്ടക്ടര്‍ മേഖലയില്‍ നിലവിലുള്ളതും പ്രതീക്ഷിക്കാവുന്നതുമായ ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ സിഡാക്കിനു കഴിയും. ഈ രംഗത്ത് നിലവിലുള്ള അന്താരാഷ്ട്ര, ആഭ്യന്തര ആവശ്യങ്ങള്‍ പ്രമുഖ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു പോലെ വിപുലമായ അവസരങ്ങള്‍ നല്കുന്നു.
ക്വാല്‍കോം ഇന്ത്യ 2016 മുതല്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനഗ്നലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, ഹാര്ഡ്വെയര് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കായി ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും രൂപകല്‍പ്പന ചെയ്യുന്ന കമ്പനിയുടെ മുന്‍നിര ഇന്‍കുബേഷന്‍ പ്രോഗ്രാമാണ് ക്വാല്‍കോം ഡിസൈന്‍ ഇന്‍ ഇന്ത്യ ചലഞ്ച്. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങളും പ്രോട്ടോടൈപ്പ് പ്ലാറ്റ്ഫോമുകളും ഉള്ള ഒരു ലബോറട്ടറി 2020ല്‍ ക്വാല്‍കോം ഇന്ത്യ ബെംഗളൂരുവില്‍ ആരംഭിച്ചിരുന്നു . വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് പരിശീലനം നല്കുന്ന മറ്റൊരു പദ്ധതിയും നിലവിലുണ്ട്.
ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പ്രധാന ഗവേഷണ വികസന സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംങ് സിഡാക്കും അഥവാ സി ഡാക്. ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ ഉല്‍പ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും രൂപകല്‍പ്പന, വികസനം, വിന്യാസം എന്നിവയ്ക്കായി അത്യാധുനിക സാങ്കേതിക മേഖലകളില്‍ സി ഡാക് ഏര്‍പ്പെട്ടിരിക്കുന്നു.
സെമികണ്ടക്ടറുകളുടെ രൂപകല്പന ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വിജ്ഞാപനം ചെയ്ത ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഡിഎല്‍ഐ) സ്കീം നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇഉഅഇനെ ഏല്‍പ്പിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: