റാഞ്ചി: ജാര്‍ഖണ്ഡിലെ ന്യൂനപക്ഷ ക്ഷേമമന്ത്രി ഹഫീസുള്‍ ഹസ്സന്റെ ഹിന്ദുക്കള്‍ക്കെതിരായ ആക്രോശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കള്‍. “കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്താലും അതേ നാണയത്തില്‍ തിരിച്ചടിക്കും. ഞങ്ങള്‍ 20 ശതമാനമേയുള്ളൂ, പക്ഷെ ഞങ്ങളുടെ വീടുകള്‍ അടച്ചുപൂട്ടിയാല്‍ നിങ്ങളുടെ 70 ശതമാനം വീടുകളും ബാക്കിയുണ്ടാവില്ല” – ഇതായിരുന്നു മന്ത്രി ഹഫീസുള്‍ ഹസ്സന്റെ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ഭീഷണി.
കേന്ദ്രസര്‍ക്കാരിനെതിരെ മന്ത്രി ഹഫീസുള്‍ ഹസ്സന്‍ ഉയര്‍ത്തിയ ഭീഷണി കാണാം.
ഹഫീസുള്‍ ഹസ്സനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജാര്‍ഖണ്ഡ് അധ്യക്ഷന്‍ ദീപക് പ്രകാശ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം അദ്ദേഹം ട്വിറ്ററിലും പങ്കുവെച്ചു. തെളിവായ ഹഫീസുള്‍ ഹസ്സന്റെ വിവാദ പ്രസ്താവനയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഒരു മന്ത്രി കേന്ദ്രസര്‍ക്കാരിന് നേരെ വര്‍ഗ്ഗീയഭീഷണയുയര്‍ത്തിയിരിക്കുകയാണ്. ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ബിജെപി വിരുദ്ധനിലപാടാണ് മറ്റുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാരിനെതിരെ തിരിയാനുള്ള പ്രേരണയുണ്ടാക്കുന്നത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: