ചെന്നൈ: വാഗ്ദാനം നല്‍കുകയും പിന്നീട് അത് നിറവേറ്റാതിരിക്കുകയും ചെയ്യുക എന്നത് മോദിയുടെ രക്തത്തിലില്ലെന്നും എന്നാല്‍ അതാണ് പെട്രോള്‍-ഡീസല്‍ വില കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലൂടെ ത്മിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ചെയ്തതെന്നും തിരിച്ചടിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.
കഴിഞ്ഞ എട്ട് വര്‍ഷമായി അസംസ്കൃത എണ്ണയുടെ വിലയിടിവ് മൂലം കേന്ദ്രസര്‍ക്കാര്‍ 26 ലക്ഷം കോടി രൂപ വിഴുങ്ങിയെന്ന സ്റ്റാലിന് തമിഴ്നാട് നിയമസഭയില്‍ നല്കിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ. പ്രതിപക്ഷ മുഖ്യമന്ത്രിമാരോട് ഇന്ധനവിലയിലെ വാറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെടുക വഴി പ്രധാനമന്ത്രി അരിയ്ക്കുള്ളില്‍ മുഴുത്ത മത്തങ്ങ ഒളിപ്പിച്ചുവെച്ചിരിക്കുന്നതുപോലെയാണെന്നും സ്റ്റാലിന് പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു.
ഇന്ധനവിലയിന്മേല് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വാറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രിയെ വിമര്‍ശിക്കാതെ ഇന്ധനവില കുറയ്ക്കുമെന്ന സ്വന്തം തെരഞ്ഞെടുപ്പ് വാഗ്ദാനം ആദ്യം പാലിക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിനെ അണ്ണാമലൈ വെല്ലുവിളിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചും ഡീസലിന് നാലും രൂപ വീതം കുറയ്ക്കാമെന്ന് സ്റ്റാലിന് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇത് നട്പ്പാക്കിയിട്ടില്ല. – അണ്ണാമലൈ കുറ്റപ്പെടുത്തി.
ഒരു വാഗ്ദാനവും നല്‍കാതെ തന്നെ കേന്ദ്രസരക്കാര്‍ പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് നാല് രൂപയും വീതം കുറച്ചിരുന്നു. പക്ഷെ താങ്കള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ല.Â
Â
Â
 കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാട്ടിലെ റോഡ് വികസനത്തിനായി 91,570 കോടി രൂപ നല്കി. തുറമുഖങ്ങളുടെ വികസനത്തിന് 1.06 ലക്ഷം കോടി രൂപ നല്കി. സംസ്ഥാനത്ത് 292 കാര്‍ഷിക അടിസ്ഥാന സൗകര്യവികസനപദ്ധതികളും പുരോഗമിക്കുകയാണ്. ഇതേപ്പറ്റിയെല്ലാം മുഖ്യമന്ത്രി ബാധവാനാണെന്ന് കരുതുന്നതായും അണ്ണാമലൈ തിരിച്ചടിച്ചു. Â
മുഴുത്ത മത്തങ്ങ അരിയ്ക്കുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കുന്നത് മുഖ്യമന്ത്രി സ്റ്റാലിന് തന്നെയാണ്, അല്ലാതെ പ്രധാനമന്ത്രിയല്ല. വാഗ്ദാനം ചെയ്യുകയും അത് നല്‍കാതിരിക്കുകയും ചെയ്യുക എന്നത് മോദിയുടെ രക്തത്തിലില്ലെന്നും എന്നാല്‍ അതാണ് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുമെന്ന വാഗ്ദാനത്തിലൂടെ ത്മിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ചെയ്തതെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.Â
Â
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: