Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉയരുന്നൂ പൂരപ്പന്തലുകള്‍; പാറമേക്കാവിനും തിരുവമ്പാടിക്കും പന്തലൊരുക്കുന്നത് സഹോദരങ്ങള്‍, സാമ്പിള്‍ വെടിക്കെട്ട് ദിനത്തില്‍ വൈദ്യുതദീപങ്ങള്‍ തെളിയും

പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗം നടുവിലാലിലും നായ്‌ക്കനാലിലുമാണ് പന്തല്‍ ഉയര്‍ത്തുന്നത്.

Janmabhumi Online by Janmabhumi Online
Apr 29, 2022, 03:58 pm IST
in Thrissur
പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ ഉയര്‍ത്തുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ദേവസ്വം ഭാരവാഹികളും തട്ടക നിവാസികളും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ ഉയര്‍ത്തുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ദേവസ്വം ഭാരവാഹികളും തട്ടക നിവാസികളും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: പൂരത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലുകള്‍ ഇത്തവണയും ജനസഹസ്രങ്ങള്‍ക്ക് അത്ഭുതമാകും. വാനില്‍ ഉയരുന്ന വര്‍ണ പന്തലുകള്‍ പൂരത്തിനെത്തുന്ന കാണികള്‍ക്ക് ഇമ്പമുള്ള കാഴ്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍. പാറമേക്കാവിനും തിരുവമ്പാടിക്കുമായി ഇത്തവണ സഹോദരങ്ങളാണ് പൂരപ്പന്തലുകള്‍ ഒരുക്കുന്നത്. ചെറുതുരുത്തി സ്വദേശികളും സഹോദരങ്ങളുമായ യൂസഫും സെയ്തലവിയുമാണ് പന്തല്‍ നിര്‍മാണത്തിന്റെ ചുമതലക്കാര്‍.  പാറമേക്കാവിനായി യൂസഫും തിരുവമ്പാടിയ്‌ക്കായി സെയ്തലവിയും.  

ഇരുവരും പന്തല്‍ നിര്‍മാണരംഗത്ത് വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരാണ്. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗം നടുവിലാലിലും നായ്‌ക്കനാലിലുമാണ് പന്തല്‍ ഉയര്‍ത്തുന്നത്. പൂരത്തോടനുബന്ധിച്ച് സ്വരാജ് റൗണ്ടില്‍ തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ നിര്‍മാണം ഇന്നലെ ആരംഭിച്ചു.  

രാവിലെ ക്ഷേത്രം മേല്‍ശാന്തി ഭൂമിപൂജ നടത്തിയ ശേഷം തട്ടകക്കാരാണ് പന്തല്‍ കാല്‍നാട്ട് നിര്‍വഹിച്ചത്. പി.ബാലചന്ദ്രന്‍ എംഎല്‍എ, മേയര്‍ എം.കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാര്‍, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി.രാധാകൃഷ്ണന്‍, സെക്രട്ടറി സി.വിജയന്‍, പൂരം പ്രദര്‍ശന കമ്മിറ്റി ഭാരവാഹി പി.ശശി, വടക്കുന്നാഥന്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ആര്‍ ഹരിഹരന്‍, പ്രവാസി വ്യവസായി സുന്ദര്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

നടുവിലാലിലും നായ്‌ക്കനാലിലുമായി ഗോപുരത്തിന്റെ മാതൃകയില്‍ മൂന്ന് നിലകളിലുള്ള പന്തലുകളാണ് തിരുവമ്പാടി നിര്‍മിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതുമയോടെ ഒരുക്കുന്ന പന്തലില്‍ സാമ്പിള്‍ വെടിക്കെട്ട് ദിനത്തില്‍ വൈദ്യുതദീപങ്ങള്‍ തെളിയും. കാല്‍നാട്ടല്‍ നടന്ന ഇന്നലെ 15 പേര്‍ പന്തല്‍ നിര്‍മാണത്തിനുണ്ടായിരുന്നു. രാത്രിയും പകലുമായുള്ള പണികള്‍ക്കായി വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെത്തുമെന്ന് കരാറുകാരന്‍ സെയ്തലവി പറഞ്ഞു. തിരുവമ്പാടിയ്‌ക്ക് വേണ്ടി 12-ാം തവണയാണ് സെത്‌ലവി പൂരപ്പന്തലൊരുക്കുന്നത്.  

പാറമേക്കാവ് വിഭാഗത്തിന്റെ പന്തല്‍ നിര്‍മാണം മണികണ്ഠനാലില്‍ തിങ്കളാഴ്ച തുടങ്ങിയിരുന്നു. ഗോപുരത്തിന്റെ മാതൃകയില്‍ നാലുനില പന്തലാണ് പാറമേക്കാവ് നിര്‍മ്മിക്കുന്നത്. പന്തലിന്റെ നിര്‍മാണത്തില്‍ പുതുമകളുണ്ടെന്ന് കരാറുകാരന്‍ യൂസഫ് പറയുന്നു.  രണ്ടാംനിലയുടെ പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.  വേറിട്ട മാതൃകയില്‍ ഒരുക്കുന്ന പന്തലില്‍ വൈദ്യുതദീപാലങ്കാരത്തിലും വ്യത്യസ്തയുണ്ടാകും. പാറമേക്കാവിനായി 10ാം തവണയാണ് യൂസഫ് പന്തല്‍ ഒരുക്കുന്നത്. 50ഓളം തൊഴിലാളികള്‍ രാത്രിയും പകലുമായി പന്തല്‍ നിര്‍മാണത്തിനുണ്ട്.  

തൃശ്ശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ പന്തലുകള്‍ നിര്‍മിക്കാറുള്ളത്. ഇതിന് പാറമേക്കാവിനും തിരുവമ്പാടിക്കും മാത്രമേ അവകാശമുള്ളൂ. പന്തല്‍ നിര്‍മാണത്തില്‍ ഇരുവിഭാഗവും ഇപ്രാവശ്യവും സൗഹൃദ മത്സരത്തിലാണ്. അതിനാല്‍ പന്തലുകളുടെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെയാണ് നിര്‍മാണം പുരോഗമിക്കുന്നത്.  

പന്തലുകളുടെ നിര്‍മാണം തുടങ്ങിയതോടെ തൃശ്ശൂര്‍ പൂരത്തിരക്കിലായി. ഒന്നര ആഴ്ച മാത്രമേ ഇനി പൂരത്തിനുള്ളൂ. പൂരത്തിന് മെയ് നാലിന് കൊടിയേറും. എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ട്. 10നാണ് പൂരം. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ തടസങ്ങളും പ്രതിസന്ധികളും ഇത്തവണ ഇല്ലാത്തതിനാല്‍ പൂരത്തിനായി കാത്തിരിക്കുകയാണ് നാടും നഗരവും. കൊവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ അടച്ചിടലിന് ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ആവേശത്തിലാണ് തൃശ്ശൂര്‍ക്കാര്‍.

Tags: ThrissurParamekkavuPooramThiruvambadi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

Kerala

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്ക്

Kerala

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ ആകെ 643 കണ്ടെയ്നറുകള്‍, 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ വസ്തുക്കുകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies