Categories: Kerala

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; 3000 കോടി കടമെടുക്കുന്നു; 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറരുതെന്ന് കര്‍ശന നിര്‍ദേശം

. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോള്‍ സംസ്ഥാന ഖജനാവ് നീങ്ങുന്നത് വന്‍ പ്രതിസന്ധിയിലേക്കാണ്.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടര്‍ന്ന് മൂവായിരം കോടി രൂപ കടം വാങ്ങാന്‍ നീക്കം. മേയില്‍ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും മറ്റുമായി നാലായിരം കോടിയോളം വകയിരുത്തേണ്ടതുണ്ട്. ഇതിനെ തുടര്‍ന്നാണ് കടമെടുക്കാനുള്ള തീരുമാനം.  

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിര്‍ദേശം നല്കി. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോള്‍ സംസ്ഥാന ഖജനാവ് നീങ്ങുന്നത് വന്‍ പ്രതിസന്ധിയിലേക്കാണ്.  

കടങ്ങളുടെ തിരിച്ചടവിനും സെറ്റില്‍മെന്റുകള്‍ക്കുമായി കൂടുതല്‍ തുക മാസാദ്യം നീക്കിവച്ചതുകൊണ്ടുതന്നെ ഏപ്രിലില്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. എന്നാല്‍, മാസാവസാനം ചെലവുകള്‍ക്കു കൂടി ആവശ്യത്തിനുള്ള നീക്കിയിരുപ്പില്ല. ഈ ഘട്ടത്തിലാണ് 25 ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന് നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ മാസം 25 വരെ ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ അനുവദിക്കപ്പെട്ടിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by