തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കേന്ദ്രപൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായതിനാലെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിലവില്‍ കേരളത്തിലുണ്ടായ പ്രതിസന്ധി രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്.
താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായിട്ടുണ്ട്. ഇതു പരിഹരിക്കാന്‍ കെഎസ്ഇബി പരിശ്രമം തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് ഡീസല്‍ വൈദ്യുതിനിലയം ഇതിനായി ഉപയോഗപ്പെടുത്തും. ആന്ധ്രാപ്രദേശിലെ കമ്പനിയുമായി വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിടാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. അതേസമയം, നഗര പ്രദേശങ്ങള്‍, ആശുപത്രികള്‍ അടക്കമുള്ള അവശ്യ സേവന ഫീഡറുകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ നിയന്ത്രണം കൂട്ടേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: