ന്യൂദല്‍ഹി: വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജര്‍മനി, ഡെന്മാര്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് മോദി മൂന്നു ദിവസത്ത സന്ദര്‍ശനത്തിനായി തിരിക്കുന്നത്. മേയ് രണ്ടു മുതല്‍ നാലു വരെയായിരിക്കും അദേഹം ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആദ്യം ജര്‍മനിയും പിന്നീട് ഡെന്മാര്ക്കും സന്ദര്‍ശിക്കുന്ന അദ്ദേഹം മേയ് നാലിന് മടക്കയാത്രയില്‍ ഫ്രാന്‍സില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഡെന്മാര്ക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യനോര്‍ഡിക് ഉച്ചകോടിയിലും മോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: