ന്യൂദല്‍ഹി: കണ്ടാലറിഞ്ഞില്ലെങ്കില്‍ കൊണ്ടാലറിയും എന്ന പഴമൊഴിയാണ് ചൈനയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയത്. ചൈനയില്‍ വിദ്യാഭ്യാസം നടത്തിവരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സുഗമമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് കാലം കുറെ ആയി.
ഇന്ത്യയുടെ പരിദേവനങ്ങള്‍ ചൈന കേട്ടഭാവം നടിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യ ചൈനയിലെ പൗരന്മാര്ക്കുള്ള ടൂറിസ്റ്റ് വിസ പാടെ നിര്‍ത്തിവെച്ച് നല്ലൊരു തിരിച്ചടി കൊടുത്തിരിക്കുകാണ്. ഇതോടെ ചൈനക്കാര്‍ ആകെ അങ്കലാപ്പിലാണ്.
കോവിഡ് കാലത്താണ് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. ഇവര്‍ക്ക് പിന്നീട് തിരിച്ചുപോകാനായിട്ടില്ല. ഇതില്‍ 23,000 പേര് ചൈനയില്‍ എംബിബിഎസ് പഠനം നടത്തുവര്‍ മാത്രമായുണ്ട്. ഈയിടെ പാകിസ്ഥാനിലെയും ശ്രീലങ്കയിലേയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുവരാന്‍ ചൈന അനുമതി കൊടുത്തിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയെ അവഗണിക്കുന്ന കാര്യം വിദേശകാര്യമന്ത്രി ജയശങ്കര്‍ ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നയതന്ത്രയുദ്ധം ചൈനയ്ക്കെതിരെ ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: