ന്യൂദല്‍ഹി: സേവനമനോഭാവം ഉള്‍ക്കൊള്ളാനും സമൂഹത്തിലെ ദരിദ്രരും അധഃസ്ഥിതരുമായ വിഭാഗങ്ങളെ സഹായിക്കാന്‍ പതിവായി കുറച്ച് സമയം ചെലവഴിക്കാനും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു യുവാക്കളോട് ആഹ്വാനം ചെയ്തു.
ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ദേവിറെഡ്ഡി ശാരദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ, ‘സേവനം’ ഇന്ത്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അടിവരയിടുകയും ഇന്ത്യയുടെ നാഗരിക മൂല്യം ‘പങ്കുവെക്കലും കരുതലും’ ആണെന്ന് നായിഡു ആവര്‍ത്തിക്കുകയും ചെയ്തു.
പ്രത്യേകിച്ച് യുവാക്കള്‍ പാവപ്പെട്ടവരെ സേവിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തണമെന്നും, സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന പദ്ധതികളും പരിപാടികളും പ്രയോജനപ്പെടുത്താന്‍ അവരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും നൈപുണ്യ വികസനത്തിലും അവരെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചാരിറ്റബിള്‍ സംഘടനകളോട് നായിഡു അഭ്യര്‍ത്ഥിച്ചു.
ഗ്രാമീണ ഇന്ത്യയിലെ സേവനാധിഷ്ഠിത പരിപാടികള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുക്കുന്നതിന് തങ്ങളുടെ പക്കലുള്ള വിഭവങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം മനുഷ്യസ്നേഹികളോടും വലിയ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: