തിരുപ്പതി: ആന്ധ്രപ്രദേശിലെ ആംബുലന്‍സ് മാഫിയായിക്ക് ഇരയായി ഒരു അച്ഛന്. വൃക്ക രോഗത്തെത്തുടര്‍ന്ന് മരിച്ച 10 വയസ്സുകാരന് മകന്റെ മൃതദേഹം ആംബുലന്‍സിന് ആമിത കൂലി ആവശ്യപ്പെട്ടതിനാല്‍ 90 കിലോമീറ്ററോളം സ്കൂട്ടറില്‍ കൊണ്ടുപോയി അച്ഛന്.തിരുപ്പതിയിലെ ആര്‍യുഐഎ ഗവ. ആശുപ്ത്രിയിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടിന് മകന് മരിച്ചതറിഞ്ഞ് അദ്ദേഹം ബന്ധുക്കള്‍ വഴി ആംബുലന്‍സ് ഏര്‍പ്പെടുത്തി. എന്നാല്‍ പുറത്തുനിന്നുളള ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനുവദിച്ചില്ല.അവരുടെ ആംബുലന്‍സില്‍ മാത്രമെ മൃതദേഹം കൊണ്ടുപോകാന്‍ സാധിക്കു എന്ന് പറയുകയും അമിത കൂലി ആവശ്യപ്പെടുകയും ചെയ്തു.കൂലി താങ്ങാന്‍ അദ്ദേഹത്തെകൊണ്ട് സാധിക്കില്ലായിരുന്നു അതിനാല്‍ അദ്ദേഹം മകന്റെ ശരീരം ബൈക്കില്‍ 90 കിലോമീറ്റര്‍ അകലെയുളള അന്നമയ്യ ജില്ലയിലെ ഗ്രാമത്തിലെ വീട്ടില്‍ എത്തിച്ചു. ഇതിന്റെ വീഡിയോ വൈറല്‍ ആയതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ആര്‍ഡിഓ, ഡിഎംഎച്ച്ഓ എന്നിവര്‍ ആശുപത്രി സന്ദര്‍ശിക്കുകയും, സംഭവം സത്യമാണെന്ന് മനസിലാക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും, ആംബുലന്‍സിന്റെ കൂലി മിതമാക്കുകയും ചെയ്തു.ദിനംപ്രതി സ്വകാര്യ ആംബുലന്‍സുകള്‍ ആശുപത്രി പരിസരത്ത് കൂടുന്നുണ്ടെന്നും, തോന്നുന്നത് പോലെയാണ് കൂലി വാങ്ങുന്നതെന്നും ജനങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: