ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ പായല്‍കുളങ്ങരയ്‌ക്ക് സമീപം കാറും, ലോറിയും കൂട്ടിയിടിച്ച് നാല് മരണം.മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും.ഒരാള്‍ക്ക് പരിക്കേറ്റു.ബുധനാഴ്‌ച്ച പുലര്‍ച്ചെ ആയിരുന്നു അപകടം. കാറില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നു. നാല് പേര്‍ സംഭവസ്ഥലത്ത് ത്‌ന്നെ മരിച്ചു.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തിരുവനന്തപുരം നെടുമങ്ങാട് ആനാട് നെട്ടറക്കോണം അനീഷ് ഭവനില്‍ ഷൈജു(34), ,ആനാട് സ്വദേശി സുധീഷ് ലാല്‍(37), മകന്‍ അമ്പാടി(12), നന്ദു എന്നിവരാണ് മരിച്ചത്.സുധീഷ് ലാലിന്റെ ഭാര്യ ഷൈനിക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സൗദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്യുന്ന ഷൈനിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം ഉണ്ടായത്്.വാഹനത്തില്‍ ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് കാരണം എന്ന് കരുതുന്നു.മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: