ന്യൂദല്‍ഹി: ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന് അറസ്റ്റ് ചെയ്ത എംപി നവനീത് കൗറിനോടും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. പൊലീസും ശിവസേന പ്രവര്‍ത്തകരും അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ എംപി നവനീത് കൗര്‍ ചൊവ്വാഴ്ച പുറത്തുവിട്ടത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.
മുംബൈ ഖാര് പൊലീസ് മനുഷ്യത്വവിരുദ്ധമായി പെരുമാറിയെന്നും നവ്നീത് കൗര്‍ എംപി ആരോപിക്കുന്നു. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ പ്രിവിലജ് ആന്റ് എതിക്സ് കമ്മിറ്റിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടെ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടത്. മുംബൈ പൊലീസ് കമ്മീഷമര്‍ സഞ്ജയ് പാണ്ഡെയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാനും തനിക്കും ഭര്‍ത്താവിനും എതിരെ കേസെടുത്തത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരമാണെന്നും നവ്നീത് കൗര്‍ ആരോപിക്കുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിതനാല് എംപി നവ്നീത് കൗറും ഭര്‍ത്താവ് രവി റാണയും ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്ന മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഏപ്രില്‍ 29ന് മാത്രമേ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കൂ.
ഹനുമാന് ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഏപ്രില്‍ 24ന് പ്രധാനമന്ത്രി ലതാമങ്കേഷ്കര്‍ അവാര്‍ഡ് വാങ്ങാന്‍ മുംബൈയില്‍ എത്തുന്നതിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെച്ചെങ്കിലും എംപി നവനീത് കൗറിനെയും രവി റാണയെയും അവരുടെ വീട്ടില്‍ നിന്നും മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ ഖാര് പൊലീസ് സ്റ്റേഷനില്‍ ഇരുത്തി. ഞായറാഴ്ച അവധിക്കാല കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് 14 ദിവസത്തേക്ക് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന പ്രഖ്യാപിച്ചതുമുതല്‍ ഇവരെ ശിവസേന അയച്ച ഗുണ്ടകള്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ദിവസം ഇവരെ വീടിന് പുറത്തിറക്കാന്‍ അനുവദിച്ചില്ല. അപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് ആദ്യം കേസെടുത്തപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 153എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത പ്രോത്സാഹിപ്പിക്കല്‍), മുംബൈ പൊലീസ് നിയമത്തിലെ 135, 37(1) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു. എന്നാല്‍ പിന്നീട് 124(എ) എന്ന രാജ്യദ്രോഹക്കുറ്റം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിന്നീട് കോടതി വിധിക്കുന്നതുവരെ എത്രകാലം വേണമെങ്കിലും തടവ് ശിക്ഷ നല്കാന് പോന്നതാണ് രാജ്യദ്രോഹക്കുറ്റം.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ ബിജെപിയെ നാഴികയ്ക്ക് നാല്പത് വട്ടം എതിര്‍ക്കുന്ന ശിവസേനനേതാവ് പ്രിയങ്ക ചതുര്‍വേദി തന്നെ എംപി നവ്നീത് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ന്യായീകരിച്ചിരിക്കുകയാണ്. ലതാമങ്കേഷ്കര്‍ അവാര്‍ഡ് വാങ്ങാന്‍ പ്രധാനമന്ത്രി മുംബൈയിലെത്തുന്ന ദിവസം തന്നെ നവ്നീത് കൗര്‍ ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലിയിരുന്നെങ്കില്‍ പഞ്ചാബില്‍ പ്രധാനമന്ത്രിയെ വഴിതടഞ്ഞതുപോലെയുള്ള സാഹചര്യം നഗരത്തില്‍ സൃഷ്ടിക്കപ്പെടുമായിരുന്നു എന്ന വിശദീകരണമാണ് പ്രിയങ്ക ചതുര്‍വേദി നല്‍കുന്നത്. അതിനാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉചിതമാണെന്നും പ്രിയങ്ക വിശദീകരിക്കുന്നു. എന്നാല്‍ ഇതിനിതിരെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെ പ്രിയങ്ക ചുതര്വേദിക്കെതിരെ ആഞ്ഞടിക്കുകയാണ്. വെറും കുട്ടിക്കളിപോലെയാണ് ശിവസേന ഈ കേസ് കൈകാര്യം ചെയ്തതെന്നായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: