ന്യൂദല്‍ഹി: നിരവധി തവണ നടന്ന യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കോണ്‍ഗ്രസില്‍ ചേരാനുള്ള ആവശ്യം നിരസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസില്‍ പരമാധികാര കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പ്രശാന്തിനെ അനുവദിക്കാനാകില്ലെന്ന് ദിഗ്വിജയ് സിങ്, മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, ജയറാം രമേശ് അടക്കം മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിച്ചു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് കോണ്ഡഗ്രസില്‍ ചേരാനില്ലെന്ന് പ്രശാന്ത് വ്യക്തമാക്കിയത്.
പ്രശാന്ത് കിഷോറിന്റെ അവതരണവും അതിന് ശേഷമുള്ള ചര്‍ച്ചകള്‍ക്കും ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ ഒരു ശാക്തീകരണ സമിതിയുണ്ടാക്കി. ഒപ്പം അദ്ദേഹത്തോട് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള സമിതിയുടെ ഭാഗമാവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ആ ആവശ്യം നിരസിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി നല്കിയ നിര്‍ദേശങ്ങള്‍ക്കും അദ്ദേഹം എടുത്ത അധ്വാനത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നെന്നും സുര്‍ജേവാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: