ന്യൂദല്‍ഹി: രാമനവമി യാത്രയ്ക്കിടെ പെട്രോള്‍ ബോംബേറ് നടത്തിയ മേഖലയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ജില്ലാ ഭരണകൂടം. ഗുജറാത്തിലെ ഹിമ്മത് നഗറിലാണ് അനധികൃതമായി കുടിയേറി പാര്‍ത്തവര്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറും പെട്രോള്‍ ബോംബേറും നടത്തിയത്. തുടര്‍ന്ന് മുനിസിപ്പല്‍ കോര്പ്പറേഷന് നോട്ടീസ് നല്കി കെട്ടിടങ്ങള്‍ പൊളിക്കുകയായിരുന്നു.
എല്ലാവര്‍ഷവും ഇതുവഴിയാണ് ഘോഷയാത്ര നടന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ഘോഷയാത്രയ്ക്ക് നേരെ കുടിയേറ്റക്കാര്‍ അകാരണമായി അക്രമം അഴിച്ചുവിടുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് അക്രമം അമര്‍ച്ച ചെയ്തത്. ആഴ്ചകള്‍ക്ക് മുന്‍പ് ഇതേരീതിയില്‍ ഉത്തര്‍പ്രദേശിലെ ജഹാംഗീര്‍പൂരിലും കലാപകാരികള്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.
എന്നാല്‍ ഈ നടപടിയെ രാമനവമി ഘോഷയാത്രയ്ക്ക് നേരെ നടന്ന ആക്രമണങ്ങളുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നഗരവികസനത്തിന്റെ ഭാഗമായി റോഡ് വികസിപ്പിക്കാനുള്ള പദ്ധതി അനന്തമായി നീണ്ട് പോവുകയായിരുന്നു.മ മുടങ്ങിക്കിടന്ന പദ്ധതി തുടങ്ങിയെന്ന് മാത്രമേ ഉള്ളൂ എന്നും കോര്പ്പറേഷന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: