കിന്ഷസ്: കോംഗോയില്‍ വീണ്ടും എബോള വൈറസ് പൊട്ടിപ്പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.എബോള ബാധിച്ച് ഒരാള്‍ കഴിഞ്ഞ ദിവസം കോംഗോയില്‍ മരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചത്. 2018ന് ശേഷം ആറാം തവണയാണ് കോംഗോയില്‍ എബോള പൊട്ടിപ്പുറപ്പെടുന്നത്.
ബാന്‍ഡകയില്‍ നിന്നുളള മുപ്പത്തിയൊന്നുകാരനാണ് മരിച്ചത്. ഏപ്രില്‍ അഞ്ച് മുതല്‍ ഇയാള്‍ക്ക് രോഗലക്ഷണം കാണിച്ചിരുന്നു. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കുറവ് കാണാത്തതിനാല്‍ ഏപ്രില്‍ 21ഓടെ എബോള ട്രീറ്റ്മെന്റ് സെന്റിറിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗി കഴിഞ്ഞ ദിവസം മരിച്ചു. രോഗിയുടെ ലക്ഷണങ്ങളില്‍ നിന്ന് എബോള ബാധിച്ചതായി സംശയം തോന്നിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. എബോളയുടെ ഉറവിടം അന്വേഷിച്ച് വരുകകയാണെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. ഒരു കേസ് മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് ആശ്വാസം പകരുന്നുണ്ട്.
1976ല്‍ ആണ് ആദ്യം കോംഗോയില്‍ എബോള പടര്‍ന്നത്. ഇത് 14-ാം തവണയാണ് രാജ്യത്ത് എബോള പടരുന്നത്. വ്യാപനം തടയാനുളള നടപടികള്‍ സ്വീകരിച്ച് വരുകയാണ്.സമ്പര്‍ക്ക പട്ടികയും, പരിശോധനകളും കണ്ടുപിടിച്ചു. വാക്സിനേഷന് യജ്ഞങ്ങളും ഉടന്‍ ആരംഭിക്കും. കോംഗോയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലോകത്തിലെ മറ്റാരേക്കാളും എബോള നിയന്ത്രണത്തില്‍ പരിചയം ഉളളതാണ് ആകെ ആശ്വാസം നല്‍കുന്നത്. കൂടാതെ ഭൂരിഭാഗം പേരും വാക്സിനേഷന് എടുത്തവരാണ്. വാക്സിന് സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: