തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അടക്കം പ്രതികളും ഡിവൈഎഫ്ഐ സജീവ പ്രവര്‍ത്തകരുമായ അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളപ്പറഞ്ഞ് സംഘടന. അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടുംക്രിമിനലുകളാണെന്നും ഇവര്‍ സംഘടനയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പോലുമല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിച്ചുള്ള പ്രചാരണം മാത്രമാണ് ഇവര്‍ നടത്തുന്നതെന്നും സതീഷ്.
നേരത്തേ, തനിക്കെതിരെ പൊലീസില്‍ പരാതി നല്കിയ ഡിവഐഎഫ്ഐ നേതൃത്വത്തിനെതിരെ മുന്നറിയിപ്പുമായി അര്ജ്ജുന് ആയങ്കി രംഗത്തെത്തിയിരുന്നു. നിരന്തരം പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താനും നിര്‍ബന്ധിതനാവുമെന്ന് അര്ജ്ജുന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടത് ഇതിന് തുടക്കമിട്ടവരാണെന്നും പോസ്റ്റില്‍ മുന്നറിയിപ്പ് നല്കുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി താന്‍ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാര്‍ഗമായി കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നില്ക്കുന്നില്ല, വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്അര്ജ്ജുന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് അര്‍ജുനേയും ആകാശിനേയും തള്ളി ഡിവൈഎഫ്ഐ പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: