അന്റാര്‍ട്ടിക്കയിലേ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ തസ്തികയില്‍ നാല് ഒഴിവുകള്‍, താല്പര്യമുളളവര് ഏപ്രില്‍ 25ന് മുന്‍പ് അപേക്ഷിക്കുക.ശമ്പളം 1600-2300 ഡോളര്‍ വരെ. കത്ത് ശേഖരണം, പെന്‍ഗ്വിനുകളുടെ കണക്കുകള്‍ എടുക്കണം,അവിത്തെ ചെറിയ ഗിഫ്റ്റ് ഷോപ്പില്‍ നിന്നുളള വരുമാനം അന്റാര്‍ട്ടിക്കയിലെ മറ്റ് പുരാതനയിടങ്ങളുടെ നവീകരണത്തിനായി വിനിയോഗിക്കുക എന്നിവയാണ് ജോലി. ഇത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അതിശയം തോന്നാം. എന്നാല്‍ ആയിരം മുതല്‍ രണ്ടായിരം വരെ ആളുകള്‍ ഇതിന് വേണ്ടി അപേക്ഷിക്കുന്നുണ്ട്.എന്നാല്‍ നാല് പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുക. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ദ്വീപില്‍ കഴിയണം.
യു.കെയുടെ തെക്കേ അറ്റത്തുളള സ്വകാര്യ പോസ്റ്റ് ഓഫീസ് കൂടിയാണ് പോര്‍ട്ട് ലോക്റോയ്. ബ്രിട്ടിഷ് സര്‍ക്കാരിന്റെ ‘ ഓപ്പറേഷന് തബാരിന്’ എന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമായിട്ട് 1944ല്‍ സ്ഥാപിച്ചതാണ് ബേസ് എ എന്ന് കൂടി അറിയപ്പെടുന്ന ഈ പോസ്റ്റ് ഓഫീസ്.ചരിത്ര പ്രാധാന്യമുളള ഇടംകൂടിയാണിത്.അതിനാല്‍ സ്ഥലം സംരക്ഷിക്കുന്നതിനൊപ്പം, പരിസ്ഥിതി സംബന്ധമായ വിവരംശേഖരണം നടത്തേണ്ടതും ജോലിക്ക് എത്തുന്നവരുടെ ചുമതലയാണ്. എന്നാല്‍ കേള്‍ക്കുമ്പോള്‍ രസം തോന്നുമെങ്കിലും ജോലി അത്ര എളുപ്പമല്ല. ചിലപ്പോള്‍ വെളളം, വെളിച്ചം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നി സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചെന്നു വരില്ല. പെന്‍ക്വിനുകളുടെ കണക്കുക്കള്ക്കൊപ്പം, പെന്‍ക്വിന്‍ ജോഡികള്‍ എത്ര, മുട്ട, കൂട്, മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം എന്നിവയും നിരീക്ഷിക്കണം.ജോലിക്കെത്തുന്നവര്‍ക്ക് കേംബ്രിഡ്ജില്‍ ഒരാഴ്ച്ച പരിശീലം ഉണ്ടാകും. എന്നിട്ട് വേണം അന്റാര്‍ട്ടിക്കയില്‍ എത്താന്‍.കോവിഡ് കാരണം രണ്ട് വര്‍ഷമായി സന്ദര്‍ശകര്‍ എത്താറില്ലായിരുന്നു ഇവിടെ.രണ്ട് ജീവനക്കാര്‍ മാത്രമാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: