കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയുടെ ആത്മഹത്യയ്‌ക്ക് കാരണം ഓണ്‍ലൈന്‍ റമ്മി കളിയാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ചേലിയില്‍ സ്വദേശി മലയില്‍ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വീടില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ബിജിഷയ്‌ക്ക് ഉണ്ടായിരുന്നില്ല.ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വീട്ടുകാര്‍ക്കും വ്യക്തമല്ലായിരുന്നു.എന്നാല്‍ ഓണ്‍ലൈന്‍ ട്രാന്‍സ് ആക്ഷന്‍ വഴി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുളളതായി കണ്ടെത്തി. ഇതോടെ വീട്ടുകാര്‍ ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കി.
കോവിഡ് കാലം മുതല്‍ ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചിരുന്നു. പണ്ം മുടക്കിയാണ് കളിച്ചിരുന്നത്. പിന്നീട്് ഓണ്‍ലൈന്‍ റമ്മി പോലുളള കളികളിലേക്ക് കടന്നു.ആദ്യം പണം ലഭിച്ചുവെങ്കിലും പിന്നീട് നഷ്ടം വന്നു.യു.പി.എ വഴിയാണ് പണം ഇടപാടുകള്‍ നടത്തിയത്. അതോടെ പണത്തിനായി, വീട്ടുകാര്‍ കല്യാണാവശ്യത്തിനായി വച്ചിരുന്നു സ്വര്‍ണ്ണം എടുത്ത് പണയം വെച്ചും കളി തുടര്‍ന്നു.ഓണ്‍ലൈന്‍ ബാങ്ക് വഴി വായ്‌പ്പയെടുത്തു. ഇതിന്റെ തിരിച്ചടവുകള്‍ മുടങ്ങി.
മൊത്തം ഒന്നേമുക്കാല്‍ കോടി രൂപയുടെ ട്രന്‍സ് ആക്ഷന്‍ നടന്നു.വായ്‌പ്പ നല്‍കിയവര്‍ മോശമായി പെരുമാറാനും തുടങ്ങിയ ഇതോടെ ബിജിഷ മാനസികമായി തളര്‍ന്നു.ഇതാകാം ആത്മഹത്യ്‌ക്ക് കാരണം. ബിജിഷയുടെ ഒരു സുഹൃത്തും ഓണ്‍ലൈന്‍ ഗെയിമില്‍ പങ്കാളിയായിരുന്നു. യുവതിയുടെ മരണ ശേഷം പണം ആവശ്യപ്പെട്ട് ആരും വന്നിട്ടില്ല എന്ന് വീട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: