Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുമകന്‍; നരേന്ദ്ര മോദിക്ക് കത്തയച്ച് ചന്ദ്രകുമാര്‍ ബോസ്

''വിജയിയായ ഒരു വിപ്ലവ സേനാനായകനായി സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങുക എന്നതായിരുന്നു നേതാജിയുടെ ആഗ്രഹം. അതിനു സാഹചര്യങ്ങള്‍ അനുവദിച്ചില്ല. ഈ 125-ാം ജന്മവര്‍ഷത്തില്‍ ആ ആഗ്രഹങ്ങളെ മാനിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം, 2022 ആഗസ്ത് പതിനെട്ടിനകം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ വിശ്രമിക്കാന്‍ എത്തിക്കുക എന്നതാണ്,'' ബോസ് എഴുതി.

Janmabhumi Online by Janmabhumi Online
Apr 26, 2022, 10:41 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

”വിജയിയായ ഒരു വിപ്ലവ സേനാനായകനായി സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങുക എന്നതായിരുന്നു നേതാജിയുടെ ആഗ്രഹം. അതിനു സാഹചര്യങ്ങള്‍ അനുവദിച്ചില്ല. ഈ 125-ാം ജന്മവര്‍ഷത്തില്‍ ആ ആഗ്രഹങ്ങളെ മാനിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം, 2022 ആഗസ്ത് പതിനെട്ടിനകം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ വിശ്രമിക്കാന്‍ എത്തിക്കുക എന്നതാണ്,” ബോസ് എഴുതി.

ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലെ അവശിഷ്ടങ്ങള്‍ നേതാജിയുടേതാണെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെന്നും അതിനാണ് അവ അടങ്ങുന്ന കലശം പരിപാലിക്കുന്നതിനുള്ള ചെലവില്‍ സര്‍ക്കാര്‍ സംഭാവന നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് ഉറപ്പാക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച മൂന്ന് കമ്മിഷനുകളില്‍ രണ്ടെണ്ണം അദ്ദേഹം 1945-ല്‍ വിമാനാപകടത്തില്‍ മരിച്ചതായാണ് നിരീക്ഷിച്ചത്. എന്നാല്‍ 1999-ല്‍ രൂപീകരിച്ച ജസ്റ്റിസ് മുഖര്‍ജി കമ്മിഷന്‍ ഇതിനോട് യോജിച്ചില്ല. 1945 ഓഗസ്റ്റ് 18ന് തായ്പേയില്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചു എന്നതിനെ സംബന്ധിച്ച് വിവാദമുണ്ട്.  നേതാജിയുടെ വിയോഗം സര്‍ക്കാര്‍ പരസ്യമായും വ്യക്തമായും പ്രഖ്യാപിച്ചിട്ടില്ലെന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. ‘ഈ നീട്ടിവയ്‌ക്കല്‍ കാരണം, സിനിമകളില്‍ ഉള്‍പ്പെടെ നേതാജിയെ സംബന്ധിച്ച് വിചിത്രമായ കഥകള്‍ പ്രചരിക്കുന്നത് തുടരുകയാണെന്ന്’ അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: indianarendramodiനേതാജി സുഭാഷ് ചന്ദ്രബോസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

India

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

India

തട്ടിപ്പ് നടത്തി രാജ്യംവിട്ട കൊടുംകുറ്റവാളിയെ യുഎസ് ഭാരതത്തിന് കൈമാറി

India

ഐക്യരാഷ്‌ട്രസഭയില്‍ പാക് ഭീകരതയെ തുറന്നുകാട്ടി ഭാരതം

India

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

പുതിയ വാര്‍ത്തകള്‍

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies