Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ത്യയുടെ മിത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് മക്രോണ്‍. റഫാല്‍ യുദ്ധവിമാനം ഇന്ത്യക്ക് നല്‍കുന്നതിലും കൊവിഡ് പ്രതിസന്ധിയിലും മക്രോണിന്റെ സ്‌നേഹം ഇന്ത്യ അനുഭവിച്ചറിഞ്ഞതാണ്‌

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Apr 26, 2022, 06:00 am IST
in Main Article

പ്രതിസന്ധികളില്‍ എന്നും ഇന്ത്യക്കൊപ്പം നിന്ന ശക്തനായ മിത്രമാണ് ഫ്രാന്‍സ് പ്രസിഡന്റായി രണ്ടാംമൂഴവും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മക്രോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് മക്രോണ്‍. റഫാല്‍ യുദ്ധവിമാനം ഇന്ത്യക്ക് നല്‍കുന്നതിലും കൊവിഡ് പ്രതിസന്ധിയിലും മക്രോണിന്റെ സ്‌നേഹം ഇന്ത്യ അനുഭവിച്ചറിഞ്ഞതാണ്.  

ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ സഹായ വാഗ്ദാനവുമായി ആദ്യമെത്തിയത് മക്രോണായിരുന്നു. അന്നത്തെ ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പോസ്റ്റും ശ്രദ്ധേയമായിരുന്നു. ‘ഞങ്ങളുടെ മന്ത്രാലയങ്ങളും വകുപ്പുകളും കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനികളും ഇതിനായി ഒത്തുചേരുന്നുണ്ട്. നാം ഒരുമിച്ചു വിജയിക്കും’ എന്നായിരുന്നു ഹിന്ദിയില്‍ അദ്ദേഹം കുറിച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, ലിക്വിഡ് ഓക്‌സിജന്‍ കണ്ടയ്‌നറുകള്‍, ഓക്‌സിജന്‍ ജനറേറ്ററുകള്‍ എന്നിവ ആ പ്രതിസന്ധി ഘട്ടത്തില്‍ ഫ്രാന്‍സ് എത്തിക്കുകയും ചെയ്തിരുന്നു.  

ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരത ശക്തമായ അവസരത്തില്‍ തന്നെ ഫ്രാന്‍സും ഏറെ വെല്ലുവിളി നേരിട്ടിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രശ്‌നവും അധ്യാപകന്റെ കൊലപാതകവും കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്‌ദോയില്‍ 2015ല്‍ ഇസ്ലാമിക ഭീകരരുടെ ആക്രമണം കൊണ്ടുമെല്ലാം കലുഷിതമായിരുന്നു ഫ്രാന്‍സ്. ഈ കാലഘട്ടത്തിലാണ് മാക്രോണ്‍ 2017ല്‍ ആദ്യം അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ നടപടികളാണ് അദ്ദേഹം കൈകൊണ്ടത്.  

രാഷ്ടീയക്കാരനല്ലാത്ത മക്രോണ്‍ അധികാരത്തിലെത്തുമ്പോള്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഉദ്യോഗസ്ഥനായിരുന്ന മക്രോണ്‍ ഭരണത്തില്‍ തികഞ്ഞ പരാജയമായിരിക്കുമെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഇന്‍വെസ്റ്റുമെന്റ് ബാങ്കര്‍ എന്ന നിലകളിലായിരുന്നു മക്രോണ്‍ അറിയപ്പെട്ടിരുന്നത്. പാരീസിലെ നാന്‍ടെര്‍ സര്‍വ്വകലാശാലയില്‍ ഫിലോസഫിയും സയന്‍സ് പോയില്‍ നിന്നു പബ്ലിക് അഫയേഴ്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടി. ഇന്‍സ്‌പെക്ടറേറ്റ് ജനറല്‍ ഒഫ് ഫിനാന്‍സിന്റെ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് റോത്ത്‌സ്ചില്‍ഡില്‍ ആന്‍ഡ് സി ബാന്‍ക്വുവില്‍ ഇന്‍വെസ്റ്റുമെന്റ് ബാങ്കര്‍ ആയി സേവനം അനുഷ്ഠിച്ചു. 2006 മുതല്‍ 2009 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗം. 2012 മെയില്‍ ഫ്രാന്‍സ്വ ഒലാന്തിന്റെ ആദ്യത്തെ സര്‍ക്കാരില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. 2014 ല്‍ സാമ്പത്തിക, വ്യവസായ, ഡിജിറ്റല്‍ അഫയേര്‍സ് വകുപ്പുകളുടെ മന്ത്രി.  

2017 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അദ്ദേഹം ആ സ്ഥാനം രാജിവച്ചു. എന്‍ മാര്‍ച്ചെ എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉജ്ജ്വല വിജയം നേടുകയും ചെയ്തു. 1977 ഡിസംബര്‍ 21ന് ജനിച്ച മാക്രോണ്‍ 39-ാമത്തെ വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫ്രാന്‍സിന്റെ പ്രസിഡന്റായി.  

യൂറോപ്പില്‍ മുസ്ലിം ജനസംഖ്യ ഏറ്റുവും കൂടുതലുള്ളത് ഫ്രാന്‍സിലാണ്. തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയങ്ങളില്‍ ഒന്ന് തന്നെ ഇസ്ലാമിക ഭീകരതയായിരുന്നു. കായിക ഇനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് മക്രോണ്‍ വിലക്കിയിരുന്നു. ഭീകരതയ്‌ക്കെതിരെ  ശക്തമായ നടപടികള്‍ സ്വീകരിക്കാനും മക്രോണ്‍ ധൈര്യം കാട്ടി. ഇസ്ലാം ഒരു മതമാണെന്നും രാഷ്‌ട്രീയ മൂവ്മെന്റല്ലെന്നും പറഞ്ഞ മക്രോണ്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഭരണത്തില്‍ ക്രിസ്ത്യന്‍ പള്ളികളുടെ സ്വാധീനം കുറയ്‌ക്കാനുള്ള നടപടികളും അദ്ദേഹം കൈക്കൊണ്ടു. ഭരണമികവിനും ജനകീയതയ്‌ക്കുമുള്ള അംഗീകാരമാണ് തുടര്‍വിജയം.

Tags: indiamodifranceEmmanuel Macron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.