മുംബൈ: പള്ളിയിലെ ലൗഡ് സ്പീക്കറുകള്‍ മെയ് മൂന്നിനകം നീക്കണമെന്ന് അന്ത്യശാസനം നല്‍കിയ രാജ് താക്കറെയെയും ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച് എംപി നവനീത് കൗറിനെയും താക്കീത് ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
ദാദാഗിരി വേണ്ടെന്നും ഇവരൊന്നും ഹിന്ദുത്വ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എംപി നവ്‌നീത് കൗറിനെയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയെയും അറസ്റ്റ് ചെയ്തത് വിവാദമായതോടെയാണ് ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച വിളിച്ചു ചേര്‍ത്തത്.
‘ഹനുമാന്‍ ചാലി വേണമെങ്കില്‍ ചൊല്ലിക്കോളൂ. പക്ഷെ അത് ചൊല്ലുന്നതിന് ഒരു രീതിയുണ്ട്.’- തന്റെ വസതിക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച എംപി നവ്‌നീത് കൗറിനെ മനസ്സില്‍ ഉദ്ദേശിച്ച് ഉദ്ധവ് പറഞ്ഞു.
ഏപ്രില്‍ 23ന് ഹനുമാന്‍ ചാലിസ മതേശ്രീയ്‌ക്ക് മുന്‍പാകെ ചൊല്ലുമെന്ന് പ്രഖ്യാപിച്ച എംപി നവ്‌നീത് കൗറും ഭര്‍ത്താവും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഇപ്പോള്‍ ബൈക്കുള, തലോജ ജയിലുകളിലാണ്. ഇവര്‍ക്ക് ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. ഇതോടെ ഇരുവരും മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ ജാമ്യാപേക്ഷയില്‍ ഏപ്രില്‍ 26 ചൊവ്വാഴ്ച വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: