തിരുവനന്തപുരം: പത്രസമ്മേളനത്തില്‍ കൊലവിളിയുമായി എസ്ഡിപിഐ നേതാക്കള്‍. തങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഗാന്ധിയല്ല തങ്ങളുടെ നേതാവെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന്. സംസ്ഥാന അധ്യക്ഷന്റെ മുന്‍ പ്രസ്താവന ചൂണ്ടിക്കാട്ടിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഉസ്മാന്റെ വിവാദ പരാമര്‍ശം.
തിരിച്ചടികള്‍ നല്‍കുന്നതിനെ സ്വാഭാവിക പ്രതികരണമായിട്ട് മാത്രമേ കാണാന്‍ സാധിക്കുള്ളുവെന്ന് എസ്്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ തന്നെ അടിച്ചാല്‍ താന്‍ തിരിച്ചടിക്കുമെന്നും സ്വാഭാവികമായുള്ള പ്രതികരണം മാത്രമാണതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശമാണ് പാര്‍ട്ടിയുടെ നിലപാടെന്നും ഉസ്മാന് വ്യക്തമാക്കി.
ഒരടി കിട്ടായാല്‍ മറുകരണം കാട്ടിനല്‍കാന്‍ എസ്ഡിപിഐയ്ക്ക് സാധിക്കില്ല. കാരണം ഗാന്ധിയല്ല തങ്ങളുടെ നേതാവെന്നും ഉസ്മാന് പറഞ്ഞു. തിരിച്ചടികള്‍ സാവഭാവികമായിരിക്കുമെന്നും അദേഹം പറഞ്ഞു.
ആലപ്പുഴ ആയുധങ്ങളുമായി പിടിയിലാവരെ തങ്ങളുടെ പ്രവര്‍ത്തകരാണ് പോലീസിന് കാട്ടിക്കൊടുത്തതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന് പറഞ്ഞു. രാഷ്ട്രീയ പ്രശ്നമല്ലെന്നായിരുന്നു പേലീസിന്റെ പ്രതികരണം. എന്നാല്‍ തങ്ങള്‍ ഇടപെട്ട് അവരെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ഉസ്മാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: