ന്യൂദല്‍ഹി: ദല്‍ഹി മോഡല്‍ വിദ്യാഭ്യാസം പഠിക്കാന്‍ കേരളത്തില്‍ നിന്ന് സംഘം. അങ്ങനൊരു സംഘത്തെ അയച്ചിട്ടില്ലെന്നും കേരളാ മോഡല്‍ പഠിക്കാന്‍ ദല്‍ഹിയില്‍ നിന്നാണ് ആളുകളെത്തിയതെന്നും മന്ത്രി വി. ശിവന് കുട്ടി.
വ്യാജപ്രചരണങ്ങള്‍ കൊണ്ട് നമ്പര്‍ വണ്‍ മേനി നടിക്കാനുള്ള അടവുനയമാണ് ഇരു സര്‍ക്കാരുകളും ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയ. ദല്‍ഹിയിലെ സ്കൂളുകളെപ്പറ്റി പഠിക്കാനും മാതൃകയാക്കാനും കേരള സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചെന്ന് ചിത്രങ്ങള്‍ സഹിതം ആപ്പ് എംഎല്‍എ ആതിഷി ചെയ്ത ട്വീറ്റും അതിന് മന്ത്രി വി. ശിവന്‍കുട്ടിയുടെ മറുപടിയുമാണ് വിവാദം ചൂടുപിടിപ്പിച്ചത്.
സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് റീജിയണല്‍ സെക്രട്ടറി വിക്ടര്‍ ടി.ഐയും കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ സഹോദയ ട്രഷറര്‍ ഡോ. എം. ദിനേശ് ബാബുവുമാണ് ആതിഷിക്കൊപ്പം ദല്‍ഹി കല്‍ക്കാജിയിലെ സ്കൂളുകള്‍ സന്ദര്‍ശിച്ചത്. ഇവരെ സര്‍ക്കാര്‍ പ്രതിനിധികളായി അവതരിപ്പിച്ചാണ് ആതിഷി അവകാശവാദം ഉന്നയിച്ചത്. അതേസമയം ദല്‍ഹിക്ക് ആരെയും സര്‍ക്കാര്‍ വിട്ടിട്ടില്ലെന്നും കേരളാ മാതൃക പഠിക്കാന്‍ ദല്‍ഹിയില്‍ നിന്നാണ് ആളുകള്‍ വന്നതെന്നും വി. ശിവന്‍കുട്ടി തിരിച്ചടിച്ചു.
കേന്ദ്രപദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ചും അതിന്റെ ഫഌക്സടിച്ചും നമ്പര്‍ വണ്‍ പ്രചാരണം നടത്തുന്ന കേരളത്തിന്റെ മോഡല്‍ തന്നെയാണ് ദല്‍ഹി സര്‍ക്കാരിന്റേതെന്നുമാണ് ട്രോളുകളില്‍ നിറയുന്നത്. സര്‍ക്കാര്‍ തന്നെ പണം ചെലവാക്കി ആരെയെങ്കിലും കൊണ്ടുവന്ന് അവരുടെ പടമെടുത്ത് തങ്ങളുടെ മോഡല്‍ പഠിക്കാനെത്തിയ സംഘമെന്ന് വ്യാജപ്രചാരണം നടത്തുകയാണ് പതിവെന്നാണ് ഉയരുന്ന പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: