തിരുവനന്തപുരം: ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളായി വിവിധ വ്യാജ വെബ് വിലാസം (യുആര്‍എല്‍)/ വെബ്സൈറ്റുകള്‍ വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം വഴിയും, ഇമെയില്‍, എസ്എംഎസ് വഴിയും യുആര്‍എല്ലുകള്‍ (വെബ് വിലാസം) ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം ഗവണ്മെന്റ് സബ്സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ലിങ്ക് വാട്സ് ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പുകാര്‍ പുറത്തുവിടുന്നു.
ഇത്തരം വ്യാജപ്രചാരണങ്ങളില്‍ വീണുപോകരുതെന്നു പൊതുജന താത്പര്യാര്‍ത്ഥം ഇന്ത്യന്‍ തപാല്‍ വകുപ്പ് അറിയിച്ചുകൊള്ളുന്നു. ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇപ്രകാരത്തില്‍ ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല. ജനനത്തീയതി, അക്കൗണ്ട് നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനസ്ഥലം മുതലായ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങളൊന്നും പങ്കിടരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഈ യുആര്‍എല്ലുകള്‍ / ലിങ്കുകള്‍ / വെബ്സൈറ്റുകള്‍ എന്നിവ വിവിധ പ്രതിരോധ സംവിധാനങ്ങളിലൂടെ തടയുവാനും നീക്കം ചെയ്യാനും ഇന്ത്യ പോസ്റ്റ് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്. വ്യാജ / തെറ്റായ സന്ദേശങ്ങള്‍ / ആശയവിനിമയങ്ങള്‍ / ലിങ്കുകള്‍ എന്നിവയില്‍ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്ന് പൊതുസമൂഹത്തോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
സുരക്ഷാ മുന്‍കരുതലുകള്‍
- ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതില്‍ ക്ലിക്ക് ചെയ്യുകയോ, ആര്‍ക്കും അയച്ചു കൊടുക്കുകയോ അരുത്. ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇപ്രകാരത്തില്‍ ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല.
- യഥാര്‍ത്ഥ ഇന്ത്യന്‍ തപാല്‍ വകുപ്പ് (ഇന്ത്യാ പോസ്റ്റ്) വെബ്സൈറ്റിന്റെ ശരിയായ വെബ് വിലാസം (യുആര്‍എല്‍) ശ്രദ്ധിക്കുക. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസം തിരിച്ചറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: