പാരീസ്: ഫ്രാന്‍സിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് ആധികാരിക വിജയം. 58 ശതമാനം വോട്ടുനേടിയാണ് മക്രോ ഭരണം വീണ്ടും ഉറപ്പിച്ചത്. 2002 ല്‍ ജാക്ക് ഷിറാക്കിന് ശേഷം ആദ്യമായാണ് ഒരു പ്രസിഡന്റ് ഭരണത്തുടര്‍ച്ച നേടുന്നത്.
തീവ്രവാദം മുഖ്യചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ഥിയും തീവ്ര വലത് പക്ഷ പാര്‍ട്ടിയുടെ നേതാവുമായ മരീന്‍ ലെയെ മാക്രോണ്‍ പരാജയപ്പെടുത്തി. തീവ്ര ഇടതുപക്ഷത്തേക്കാള്‍ തീവ്രത തന്റെ നിലപാടുുകള്‍ക്കാണെന്ന് മാക്രോണിന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിച്ചതാണ് വിജയകാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്. പെന്നിന് 42 ശതമാനം വോട്ടാണ് ലഭിച്ചത്.
ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിലെ മണ്ണില്‍ നിന്നും തുടച്ചുനീക്കാന്‍ മോസ്കുകളും ഇസ്ലാമിക പാഠശാലകളും അടച്ചുപൂട്ടിയ വ്യക്തിയാണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധിക്കുമെന്ന് അവകാശപ്പെട്ട ലു പെനിനോട് ഹിജാബ് നിരോധിച്ചാല്‍ ഫ്രാന്‍സ് കടുത്ത ആഭ്യന്തരയുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന എതിര്‍വാദമാണ് ഇമ്മാനുവല്‍ മാക്രോണ്‍ അന്തിമ ടിവി സംവാദത്തില്‍ ഉയര്‍ത്തിയത്.
എന്തായാലും ഫ്രാന്‍സിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇവര്‍ രണ്ടു പേരില്‍ ആര് ഫ്രഞ്ച് പ്രസിഡന്റായാലും വിധി ഒന്നു തന്നെ. വിട്ടുവീഴ്ചയില്ലാത്ത ഇസ്ലാം വിരുദ്ധ നിലപാടുകള്‍ മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. 2021ല്‍ ഫ്രാന്‍സിലെ ഷാലെ എബ്ദോ മാസികയില്‍ പ്രവാചകനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ മുസ്ലിങ്ങളുടെ വലിയ കലാപം ഉണ്ടായി. എന്നാല്‍ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെ അനുകൂലിക്കുന്ന നിലപാടാണ് മാക്രോണ്‍ അന്ന് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: