വര്‍ക്കല: തീര്‍ത്ഥാടന നവതി, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷ ത്തിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഗോളതല ഉദ്ഘാടനം ഡല്‍ഹിയില്‍ (26-04-2022) രാവിലെ 10.00 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന നവതി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ബോധിതീര്‍ത്ഥ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ, സ്വാമി നിവേദനാനന്ദ എന്നിവരും വിവിധ ആഘോഷ കമ്മിറ്റികളുടെ ആഗോളതല ഭാരവാഹികളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: