മുംബൈ: പ്രിയങ്ക ഗാന്ധിയില്‍ നിന്ന് രണ്ട് കോടി രൂപ വിലയുള്ള പെയിന്റിങ് വാങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്ന് വെളിപ്പെടുത്തലുമായി യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പ്രത്യേക കോടതിയില്‍ സമര്‍ച്ചിച്ച കുറ്റപത്രത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗാന്ധി കുടുംബത്തിന്റെ കൈവശമുള്ള വിഖ്യാത ചിത്രകാരന് എം.എഫ് ഹുസൈന്റെ ചിത്രം വാങ്ങുന്നതിനായി ഒരു കേന്ദ്രമന്ത്രി വഴി പ്രിയങ്ക തന്നെ ബന്ധപ്പെട്ടിരുന്നു. പെയിന്റിങില്‍ നിന്ന് ലഭിക്കുന്ന തുക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി ഉപയോഗിക്കുമെന്നും തന്നോട് പറഞ്ഞതായി റാണ കപൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പ്രത്യേക കോടതിയില്‍ സമര്‍ച്ചിച്ച കുറ്റപത്രത്തില്‍ പറഞ്ഞു. റാണ കപൂറും അദ്ദേഹത്തിന്റെ കുടുംബവും ഡിഎച്ച് എഫ്എല്‍ പ്രമോര്‍ട്ടര്‍മാരായ കപില്‍, ധീരജ് വാധവന്‍ എന്നിവര്‍ക്കെതിരെ അടുത്തിടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തിലാണ് ഇത് സംബന്ധിച്ച മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.
അന്ന് പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദിയോറ വഴിയാണ് പ്രിയങ്ക തന്നെ ബന്ധപ്പെട്ടതെന്നാണ് റാണ കപൂര്‍ ഇഡിയ്ക്ക് മൊഴി നല്‍കിയത്. പെയിന്റിങ് വാങ്ങാന്‍ വിസമ്മതിച്ചാല്‍ ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം നഷ്ടമാകുമെന്നും പത്മഭൂഷണ്‍ ബഹുമതി ലഭിക്കില്ലെന്നും കേന്ദ്രമന്ത്രി മുരളി ദിയോറ റാണ കപൂറിനെ അറിയിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഇഡി സമര്‍പ്പിച്ച മൂന്നാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസിലെ ഉന്നതരുടെ നിര്‍ദേശ പ്രകാരം രണ്ട് കോടി രൂപയുടെ ചെക്ക് താന്‍ കൈമാറിയെന്നും ഇതിലൂടെ ലഭിച്ച പണം സോണിയയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി വിനിയോഗിച്ചെന്നും അന്തരിച്ച മുന്‍ പെട്രോളിയം മന്ത്രി മുരളി ദിയോറ മകന് മിലിന്ദ് ദിയോറ തന്നെ രഹസ്യമായി അറിയിച്ചെന്നും റാണ കപൂര്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന പെയിന്റിങ് വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതിനായി കേന്ദ്രമന്ത്രിയുടെ മകന് മിലിന്ദ് ദിയോറ പലവട്ടം വിളിച്ചു. പെയിന്റിങ് വാങ്ങാതിരുന്നാല്‍ തനിക്കും യെസ് ബാങ്കിനും അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുരളി ദേവ്റ പറഞ്ഞിരുന്നു. ചിത്രം വാങ്ങാന്‍ താത്പര്യമില്ലാത്തതിനാല്‍ താന്‍ പരമാവധി ഒഴിവാക്കിയിരുന്നുവെന്നും റാണ കപൂര്‍ പറയുന്നു.
ഗൗതം ഥാപ്പറിന്റെ അവന്ത കമ്പനിക്ക് അനധികൃതമായി 1,900 കോടി രൂപ വായ്പ നല്‍കിയതിനു റാണാ കപൂറിനെതിരെ കേസെടുത്തു. ഗൗതം ഥാപ്പറിന്റെ കമ്പനിക്ക് യെസ് ബാങ്കില്‍ നിന്ന് 1,900 കോടി രൂപ വായ്പ നല്‍കുന്നതിന് കപൂറിന് 300 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇഡി ആരോപിക്കുന്നു. 2020 മാര്‍ച്ചില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് റാണ കപൂര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: