ന്യൂദല്‍ഹി: കേരളത്തില്‍ അനുവദിച്ച എയിംസ് സംബന്ധിച്ച ഉത്തരവ് വൈകില്ലെന്ന സൂചന നല്കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രധനമന്ത്രാലയത്തിലേക്ക് കൈമാറിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ലോക്സഭയില്‍ കഴിഞ്ഞയാഴ്ച നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എയിംസിന് തത്വത്തില്‍ അംഗീകാരം നല്കാന് ആരോഗ്യമന്ത്രാലയം കേന്ദ്രധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായി കേന്ദ്രആരോഗ്യസഹമന്ത്രി അറിയിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് ഘട്ടംഘട്ടമായി സ്ഥാപിക്കുകയെന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ്. ഇതനുസരിച്ചുള്ള നടപടികളാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ച വ്യക്തത സംസ്ഥാന സര്ക്കാരിനില്ലാത്തതാണ് പദ്ധതി ഇത്ര വൈകാന്‍ കാരണമായത്. 2015ല്‍ എയിംസ് പ്രഖ്യാപിച്ചപ്പോള്‍ സ്ഥലം അറിയിക്കാന്‍ നിര്‍ദ്ദേശിച്ച കേന്ദ്രസര്‍ക്കാരിന് 14 ജില്ലകളുടേയും പേരുകളാണ് സംസ്ഥാന സര്‍ക്കാരും ഇടതുവലതു എംപിമാരും സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് എയിംസ് പ്രഖ്യാപനം നീട്ടിവെയ്ക്കുകയായിരുന്നു. ഏതെങ്കിലും ഒരു സ്ഥലം തെരഞ്ഞെടുത്ത് നല്‍കണമെന്ന് പലവട്ടം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച അപേക്ഷയില്‍ പോലും നാല് സ്ഥലങ്ങളാണുള്ളത്. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ ആണ് എയിംസിനായി മുന്‍ഗണനയിലുള്ള സ്ഥലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: